15 മണിക്കൂർ ജിമ്മിലെ ഷവർ റൂമിൽ വെള്ളത്തിൽ, 33കാരനായ ബോഡിബിൽഡറുടെ മരണത്തിൽ അന്വേഷണം

By Web TeamFirst Published Oct 10, 2024, 8:33 AM IST
Highlights

24 മണിക്കൂർ പ്രവർത്തിക്കുന്ന ജിമ്മിലെ ഷവർ റൂമിൽ 15 മണിക്കൂർ അവശനിലയിൽ കിടക്കേണ്ടി വന്ന ബോഡിബിൽഡറിന് ദാരുണാന്ത്യം. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം

പെർത്ത്: ജിമ്മിലെ വർക്കൌട്ടിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ബോഡിബിൽഡർക്ക് ദാരുണാന്ത്യം നേരിട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. 15 മണിക്കൂറോളം ജിമ്മിലെ ഷവർ റൂമിൽ അബോധാവസ്ഥയിൽ കഴിഞ്ഞ ബോഡി ബിൽഡർ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. 33 വയസ് പ്രായമുള്ള ബോഡിബിൽഡറുടെ മരണത്തിൽ ജിം ഉടമകളുടെ അനാസ്ഥ അടക്കമുള്ളവ കണ്ടെത്താനാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. 

പെർത്തിലെ ജിമ്മിലെ കോൾഡ് ഷവർ റൂമിലാണ് അവശനിലയിൽ 33കാരനായ ഗിലിയാനോ പിരോണിനെ കണ്ടെത്തിയത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ജിമ്മിൽ അബോധാവസ്ഥയിൽ കിടക്കേണ്ടി വന്നിട്ടും ആരും ശ്രദ്ധിക്കാതെ പോയതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ജിമ്മിൽ നിന്ന് തിരികെ എത്തേണ്ട സമയം കഴിഞ്ഞിട്ടും 33കാരൻ തിരികെ എത്താതിരുന്നതോടെ വീട്ടുകാർ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ റിംഗ് ചെയ്തതല്ലാതെ മറുവശത്ത് ആരും ഫോൺ എടുത്തില്ല. പിന്നീട് ഫോൺ സിഗ്നൽ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ബോഡി ബിൽഡറെ അവശനിലയിൽ കണ്ടെത്തിയത്. 

Latest Videos

2 ആഴ്ചയോളം  വെന്റിലേറ്ററിൽ കിടന്ന ശേഷമാണ് 33കാരൻ മരിച്ചത്.  അടുത്തിടെ നടക്കാൻ പോവുന്ന ഒരു മത്സരത്തിനായി തയ്യാറെടുപ്പ് നടത്തുന്നതിനിടയിലുള്ള അസ്വഭആവിക മരണത്തേക്കുറിച്ച് 33കാരന്റെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അന്വേഷണം. 24 മണിത്തൂർ പ്രവർത്തിക്കുന്ന ജിമ്മിലെ ഷവർ റൂമിൽ ഒരാൾ എങ്ങനെയാണ് 15 മണിക്കൂറോളം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതെന്നാണ് 33കാരന്റെ കുടുംബം ചോദിക്കുന്നത്.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതും രക്ത സമ്മർദ്ദം കുറഞ്ഞതുമാണ് യുവാവ് അബോധാവസ്ഥയിലാവാൻ കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!