അലബാമ ബീച്ചിലേക്ക് ഒഴുകിയെത്തിയത് കൊക്കെയ്ൻ പൊതികൾ. 25കിലോയോളം ഭാരമുള്ള കൊക്കെയ്ൻ പൊതികളാണ് രാവിലെ ബീച്ചിലെത്തിയവർ കണ്ടെത്തിയത്
അലബാമ: ഫ്ലോറിഡ തീരത്തിന് സമീപ പ്രദേശങ്ങളിൽ വലിയ അളവിൽ കൊക്കെയ്ൻ കണ്ടെത്തുന്നത് പതിവാകുന്നു. ഫ്ലോറിഡയ്ക്ക് സമീപമുള്ള കീ വെസ്റ്റിൽ കടലിനടയിൽ നിന്ന് 25കിലോയോളം ഭാരമുള്ള കൊക്കെയ്ൻ കണ്ടെത്തിയതിന് പിന്നാലെ അലബാമ ബീച്ചിലേക്ക് ഒഴുകിയെത്തിയത് കൊക്കെയ്ൻ പൊതികൾ. 25കിലോയോളം ഭാരമുള്ള കൊക്കെയ്ൻ പൊതികളാണ് രാവിലെ ബീച്ചിലെത്തിയവർ കണ്ടെത്തിയത്. ഇവർ നൽകിയ വിവരത്തേ തുടർന്ന് മേഖലയിലെത്തിയ പൊലീസാണ് പൊതികളിലുള്ളത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിക്കുന്നത്.
പ്രത്യേക രീതിയിലുള്ള അടയാളപ്പെടുത്തലോടെയുള്ള പൊതികളാണ് തീരത്ത് അടിഞ്ഞത്. പെർസെന്റേജ് അടയാളമായിരുന്നു പൊതികളിൽ മാർക്ക് ചെയ്തിരുന്നത്. 450,000 യുഎസ് ഡോളർ(ഏകദേശം 37,586,693 രൂപ) വിലവരുന്നതാണ് കണ്ടെത്തിയ കൊക്കെയ്ൻ. അമേരിക്കയിലേക്ക് ലഹരി വസ്തുക്കൾ എത്തുന്നതിൽ സുപ്രധാന പാതകളിലുൾപ്പെടുന്നതാണ് ഈ മേഖല. ഏതാനും ദിവസങ്ങൾക്ക് മുൻപ് അറ്റ്ലാന്റിക് സമുദ്രത്തിൽ ഫ്ലോറിഡയിലെ കീ വെസ്റ്റിന് സമീപത്തായി കടലിൽ നിന്ന് മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമത്തിൽ മുങ്ങൽ വിദഗ്ധർ കോടികൾ വിലയുള്ള കൊക്കെയ്ൻ കണ്ടെത്തിയിരുന്നു. കടലിൽ നിന്ന് മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് മുങ്ങൽ വിദഗ്ധർ മാർക്ക് ചെയ്ത നിലയിലുള്ള കൊക്കെയ്ൻ പൊതികൾ കണ്ടെത്തിയത്
undefined
ഇതിന് പിന്നാലെ വെനസ്വലയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പൂർട്ടോ കാബെല്ലോയിൽ വച്ചാണ് പട്രോളിംഗ് സംഘത്തിന് മുന്നിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 2177 കിലോ കൊക്കെയ്ൻ കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. കപ്പലിലെ ജീവനക്കാർ വെടിയുതിർത്തതിന് പിന്നാലെ കോസ്റ്റൽ ഗാർഡ് ഇവരെ വെടിവച്ച് വീഴ്ത്തിയാണ് കപ്പൽ പിടിച്ചെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം