ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധാനലയങ്ങളും തകർത്തതായി ന്യൂനപക്ഷ വിഭാഗത്തിന്റെ സംഘടന ആരോപിച്ചു.
ധാക്ക: ബംഗ്ലാദേശിൽ നിലക്കാതെ അക്രമം. ധാക്കയിൽ സ്റ്റാർ ഹോട്ടലിന് പ്രതിഷേധക്കാർ തീവെച്ചതിനെ തുടർന്ന് 24 പേർ വെന്തുമരിച്ചു. 150ലേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് ശേഷവും അക്രമം വർധിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടുന്നു. അവാമി ലീഗ് പാർട്ടിയുടെ നേതാവ് ഷാഹിൻ ചക്ലദാറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സാബിർ ഇൻ്റർനാഷണൽ ഹോട്ടൽ.
കഴിഞ്ഞ ദിവസം രാത്രി ജനക്കൂട്ടം ഹോട്ടലിന് തീയിടുകയായിരുന്നുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം, ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധാനലയങ്ങളും തകർത്തതായി ന്യൂനപക്ഷ വിഭാഗത്തിന്റെ സംഘടന ആരോപിച്ചു. ബംഗ്ലാദേശിലെ 170 ദശലക്ഷം ജനങ്ങളിൽ 8 ശതമാനത്തോളം മതന്യൂനപക്ഷങ്ങളാണ്. ഇവര്‍ ഏറെയും അവാമി ലീഗിനെ പിന്തുണക്കുന്നവരാണ്.
At least 24 people were killed, and more than 150 hospitalized yesterday after protesters sat the Zabeer International Hotel on fire in Jashore, Bangladesh 🇧🇩
▪︎ 5 August 2024 ▪︎ pic.twitter.com/ADexMk0K1u