
അങ്കാറ: ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വിമാനം തുർക്കിയിൽ അടിയന്തര ലാൻഡിങ് നടത്തി. വിർജിൻ അറ്റ്ലാന്‍റിക് വിമാനമാണ് ഡിയാർബക്കിർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. 200ലധികം ഇന്ത്യക്കാർ 20 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
മെഡിക്കൽ എമർജൻസി കാരണമാണ് വിഎസ് 358 എന്ന വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. ഒരു യാത്രക്കാരന് പാനിക് അറ്റാക്ക് സംഭവിച്ചതോടെയാണ് വിമാനം ലാൻഡ് ചെയ്തത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. വിമാന കമ്പനി ബദൽ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ എപ്പോൾ യാത്ര പുനരാരംഭിക്കാൻ കഴിയും എന്നറിയാതെ യാത്രക്കാർ അനിശ്ചിതത്വത്തിലാണ്.
"ഞങ്ങൾ ശൂന്യമായ ടെർമിനലിൽ ഒരു വിവരവും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. ചെറിയ കുട്ടികളും സ്ത്രീകളും രോഗികളും കൂട്ടത്തിലുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല" എന്നാണ് യാത്രക്കാർ പറയുന്നത്. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിഷയത്തിൽ ഇടപെട്ടെന്നും സാഹചര്യം കൈകാര്യം ചെയ്യാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഒരു നോഡൽ ഓഫീസറെ നിയമിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam