ഗാർഹിക പീഡനം പതിവായതിന് പിന്നാലെ വിവാഹമോചനംതേടി വൈദ്യ പഠനം തുടരാൻ യുവതി ശ്രമിച്ചതായിരുന്നു കൊലപാതകത്തിന് പ്രേരകമായത്
സിഡ്നി: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആസിഡിലിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച 20 കാരന് തടവ് ശിക്ഷയുമായി കോടതി. ഹൈഡ്രോ ക്ലോറിക് ആസിഡിൽ ഇട്ട് ഭാര്യയുടെ മൃതദേഹം നശിപ്പിക്കാൻ ശ്രമിച്ച യുവാവിന് 21 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 20220 ജനുവരി 29ന് നടന്ന കൊലപാതകത്തിലാണ് വ്യാഴാഴ്ച സിഡ്നി സുപ്രീം കോടതിയുടെ വിധി പ്രഖ്യാപിച്ചത്. 16 വർഷത്തിന് ശേഷമാകും യുവാവിന് ആദ്യ പരോളിന് അർഹതയുള്ളതെന്നും കോടതി വിശദമാക്കി.
നാല് മാസം മുൻപായിരുന്നു 20കാരൻ 19കാരിയെ വിവാഹം ചെയ്തത്. ഗാർഹിക പീഡനത്തേത്തുടർന്ന് 19കാരിയായ അർണിമ ഹയാത്ത് വിവാഹ ബന്ധം ഉപേക്ഷിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് മെരാജ് സഫർ എന്ന 20കാരൻ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയത്. ഭാര്യ വിവാഹ മോചനം നേടിയതിന് ശേഷം വൈദ്യ പഠനം തുടരാനുള്ള ശ്രമം നടത്തിയതിന് പിന്നാലെയാണ് 20കാരന്റെ ക്രൂരത.
undefined
വടക്കൻ പാരമട്ടയിലെ വീടിനുള്ളിലാണ് 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊല ചെയ്തതിന് പിന്നാലെ നൂറ് ലിറ്റർ ഹൈഡ്രോക്ലോറിക് ആസിഡ് വാങ്ങിയ ഇയാൾ 20കാരൻ ഇത് ബാത്ത് ടബ്ബിലൊഴിച്ച ശേഷം 19കാരിയുടെ മൃതദേഹം ഇതിലേക്ക് ഇടുകയായിരുന്നു. 2021 ഒക്ടോബറിൽ രഹസ്യമായാണ് ഇവർ വിവാഹിതരായത്. ദമ്പതികൾ രണ്ട് പേരുടെയും ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഭർത്താവ് ഉപദ്രവിക്കുന്നതായും വിവാഹ മോചനത്തിന് ശ്രമിക്കുന്നതായും യുവതി സുഹൃത്തുക്കളോട് വിശദമാക്കിയിരുന്നു.
ഇതിനിടയിലാണ് ആസിഡ് നിറച്ച ബാത്ത് ടബ്ബിനുള്ളിൽ നഗ്നമായ നിലയിൽ 19കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും അർണിമ ഹയാത്തിനെ ഇടിച്ചതായും യുവതി ശ്വാസ തടസം നേരിട്ട് തളർന്ന് വീണെന്നും യുവാവ് അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. ഭയന്ന് പോയ യുവാവിന്റെ അമ്മ പൊലീസ് സഹായം തേടുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ആസിഡിനുള്ളിൽ നിന്ന് 19കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിൽ നിന്ന് 20 ലിറ്ററിന്റെ 5 ആസിഡ് കണ്ടെയ്നറുകളും പൊലീസ് കണ്ടെത്തിയിരുന്നു.
യുവാവിന്റെ ഗൂഗിളിലെ സെർച്ച് ഹിസ്റ്ററി അടക്കമുള്ളവ അടക്കം കേസിൽ പരിഗണിച്ചാണ് യുവാവിന് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് സിഡ്നിയിൽ എത്ര വർഷം ശിക്ഷ ലഭിക്കുമെന്നും ഹൈഡ്രോക്ലോറിക് ആസിഡിൽ ശരീരം ഉരുകുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് യുവാവ് ഗൂഗിളിൽ തിരഞ്ഞത്. ഡിഎൻഎയുടെ സഹായത്തോടെയാണ് ബാത്ത് ടബ്ബിലുണ്ടായിരുന്നത് യുവതിയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം