മുഖംമൂടി ധരിച്ച 20 പേർ ഇരച്ചുകയറി, രണ്ടര മിനിറ്റിനുള്ളിൽ കൂറ്റൻ ജ്വല്ലറി കാലി; സിനിമയെ വെല്ലുന്ന കവർച്ച-വീഡിയോ

By Web Team  |  First Published Jun 16, 2024, 6:53 PM IST

ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന എല്ലാ അലമാരകളും തകർത്തു. എല്ലാ പ്രവൃത്തിയും മൂന്ന് മിനിറ്റിൽ താഴെ  മാത്രമാണ് നീണ്ടത്. കൊള്ളക്കാർക്ക് ജ്വല്ലറി പൂർണമായി പരിചിതമായിരിക്കാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു


കാലിഫോര്‍ണിയ: മുഖംമൂടി ധരിച്ച ഇരുപത് അം​ഗ സംഘം യുഎസിലെ ജ്വല്ലറി കൊള്ളയടിച്ച് കോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണാഭരണം കവർന്നു. പൂനെ ആസ്ഥാനമായുള്ള ജ്വല്ലറിയിയുടെ യുഎസിലെ ശാഖയാണ് അക്രമികൾ കൊള്ളയടിച്ചത്. കാലിഫോർണിയയിലെ സണ്ണിവെയ്‌ലിലെ പിഎൻജി ജ്വല്ലേഴ്‌സിലാണ് സംഭവം. മുഖംമൂടി ധരിച്ച് എത്തിയ കൊള്ളസംഘം ചില്ല് വാതിലുകൾ തകർത്ത് കടയുടെ ഉള്ളിലേക്ക് കയറി ആകെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥനെ കീഴടക്കി ആഭരണങ്ങൾ കവർന്നു. ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന എല്ലാ അലമാരകളും തകർത്തു. എല്ലാ പ്രവൃത്തിയും മൂന്ന് മിനിറ്റിൽ താഴെ  മാത്രമാണ് നീണ്ടത്. കൊള്ളക്കാർക്ക് ജ്വല്ലറി പൂർണമായി പരിചിതമായിരിക്കാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യവസായി പുർഷോത്തം നാരായൺ ഗാഡ്ഗിലാണ് പിഎൻജി ജ്വല്ലേഴ്സ് തുടങ്ങുന്നത്. ഇന്ത്യ, യുഎസ്, ദുബായ് എന്നിവിടങ്ങളിലായി 35 ശാഖകളുണ്ടെന്ന് അവരുടെ വെബ്‌സൈറ്റിൽ പറയുന്നു.

 

Raw video: Smash & grab robbery at Bay Area jewelry store.

Shocking video of a smash and grab robbery involving hammers and tools at Sunnyvale's PNG Jewelers USA. Police say they've made five arrests and are looking for more suspects. pic.twitter.com/VauMk16Vge

— AppleSeed (@AppleSeedTX)

Latest Videos

click me!