പത്താം ക്ലാസ് കഴിഞ്ഞതോടെ മലകയറ്റം തുടങ്ങി; 18 കാരൻ കീഴടക്കിയത് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികൾ

By Web TeamFirst Published Oct 13, 2024, 11:43 AM IST
Highlights

തന്‍റെ നേട്ടം വ്യക്തിപരമല്ലെന്നും, പരമ്പരാഗത അതിരുകൾക്കപ്പുറത്ത് സ്വപ്നം കാണാൻ ധൈര്യപ്പെട്ട ഓരോ ഷെർപ്പയ്ക്കമുള്ള ആദരാഞ്ജലിയാണെന്നുമാണ് നിമ റിഞ്ചി പറഞ്ഞു.

ദില്ലി: ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികൾ കീഴടക്കുന്ന റെക്കോർഡ് സ്വന്തമാക്കി 18 കാരനായ നേപ്പാളുകാരൻ. ഏറ്റവും പ്രായം കുറഞ്ഞ പർവതാരോഹകൻ എന്ന ലോക റെക്കോർഡ് നേപ്പാൾ സ്വദേശി നിമ റിഞ്ചി ഷേർപ്പ സ്വന്തമാക്കിയത്. 16-ാം വയസ്സിൽ ഉയരത്തിലുള്ള പർവതങ്ങൾ കയറാൻ തുടങ്ങിയ ഷെർപ്പ, 740 ദിവസം കൊണ്ട് എട്ടായിരത്തിന് മേലെ ഉയരമുള്ള 14 കൊടുമുടികളാണ് നിമ റിഞ്ചി ഷേർപ്പ കീഴടക്കിയത്. ബുധനാഴ്ച രാവിലെ ടിബറ്റിന്‍റെ 8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാ പംഗ്മയുടെ കൊടുമുടിയിലെത്തി നിമ റിഞ്ചി ഷെർപ്പ.

നേരത്തേ നേപ്പാളിയിലെ മറ്റൊരു പർവതാരോഹകനായ മിംഗ്മ ഗ്യാബു 'ഡേവിഡ്' ഷെർപ്പയുടെ പേരിലാണ്  റെക്കോർഡ്. 2019-ൽ തന്‍റെ 30-ാം വയസ്സിൽ ആണ് ഡേവിഡ് റെക്കോർഡ് നേടിയത്. മകൻ കടുത്ത പരിലീലനം നടത്തിയിരുന്നുവെന്നും അവനത് സാധിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും പിതാവ് താഷി ഷെർപ്പ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. 

Latest Videos

പർവതാരോഹകരുടെ സഹായികളെന്ന ഷെർപ്പകളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് മാറ്റുക എന്ന ജീവിതാഭിലാഷം കൂടിയായിരുന്നു നിമ റിഞ്ചിയുടെ ഈ നേട്ടത്തിന് പിന്നിൽ. തന്‍റെ നേട്ടം വ്യക്തിപരമല്ലെന്നും പരമ്പരാഗത അതിരുകൾക്കപ്പുറത്ത് സ്വപ്നം കാണാൻ ധൈര്യപ്പെട്ട ഓരോ ഷെർപ്പയ്ക്കമുള്ള ആദരാഞ്ജലിയാണെന്നുമാണ് നിമ റിഞ്ചി പറഞ്ഞു. 2022 സെപ്തംബർ 30-ന് - പത്താം ക്ലാസ് പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ലോകത്തിലെ എട്ടാമത്തേതും ഏറ്റവും ഉയരം കൂടിയതുമായ നേപ്പാളിലെ മനസ്ലുവിന്‍റെ കൊടുമുടി നിമ റിഞ്ചി കീഴടക്കുന്നത്. 

തന്‍റെ ക്ലൈമ്പിംഗ് പങ്കാളിയായ പസംഗ് നുർബു ഷെർപയ്ക്കൊപ്പമാണ് നിമ റിഞ്ചി ഈ കൊടുമുടികളെല്ലാം കീഴടക്കിയത്. നേപ്പാളിലെ ഏറ്റവും വലിയ പർവതാരോഹണ പര്യവേഷണ കമ്പനിയായ സെവൻ സമ്മിറ്റ് ട്രെക്കുകൾ നടത്തുന്ന പർവതാരോഹകരുടെ കുടുംബത്തിൽ നിന്നാണ് നിമ റിഞ്ചി വരുന്നത്. നിമ റിഞ്ചിയുടെ നേട്ടം  നമ്മുടെ രാജ്യത്തിന് അഭിമാന നിമിഷമാണെന്നായിരുന്നു നേപ്പാൾ മൗണ്ടനിയറിംഗ് അസോസിയേഷൻ പ്രസിഡന്‍റ് നിമ നൂറു ഷെർപ്പയുടെ പ്രതികരണം.

Read More : ചോരയൊലിക്കുന്ന 'ചെകുത്താൻ കൈവിരൽ' അഴുകിയ ജഡത്തിന്‍റെ ഗന്ധം, കണ്ടാൽ ഭയപ്പെടരുത്; അപൂർവ്വമെന്ന് മുന്നറിയിപ്പ്

click me!