200 യാത്രക്കാരുമായി സർവ്വീസ് നടത്തിയ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ നിന്ന് കൂട് പൊട്ടിച്ച് രക്ഷപ്പെട്ടത് 132 ഹാംപ്സ്റ്ററുകൾ. സർവ്വീസ് താൽക്കാലികമായി നിർത്തിവയ്ക്കേണ്ട അവസ്ഥയിൽ വിമാനകമ്പനി
ലിസ്ബൺ: യാത്രാ വിമാനത്തിൽ കൊണ്ടുവന്ന 132 ഹാംസ്റ്ററുകൾ ചാടിപ്പോയി. ഒരാഴ്ചയോളം സർവ്വീസ് നിർത്തി വയ്ക്കേണ്ട അവസ്ഥയിൽ വിമാന കമ്പനി. പോർച്ചുഗൽ വിമാന കമ്പനിയായ ടാപ് എയർലൈനിന്റെ എയർ ബസ് എ 321 നിയോ ആണ് ഒരാഴ്ചയോളം എലി ശല്യത്തേ തുടർന്ന് നിർത്തി വച്ചത്. ലിസ്ബണിൽ നിന്ന് പോർച്ചുഗലിലെ പോണ്ട ഡെൽഗഡയിലേക്കുള്ള യാത്രയ്ക്കിടയിലാണ് കാർഗോ ഹോൾഡിൽ സൂക്ഷിച്ചിരുന്ന കൂടുകളിൽ നിന്ന് എലിയുടെ വകഭേദമായ ഹാംപ്സ്റ്ററുകൾ രക്ഷപ്പെട്ടത്. പോണ്ട ഡെൽഗഡയിലെ ഒരു പെറ്റ് ഷോപ്പിലേക്ക് കൊണ്ടു പോയിരുന്ന കുഞ്ഞെലികളാണ് രക്ഷപ്പെട്ടത്.
കൂട്ടിൽ നിന്ന് രക്ഷപ്പെട്ടതോടെ സ്വാതന്ത്ര്യം ആസ്വദിച്ച എലികൾ വിമാനത്തിലും ക്യാബിനുള്ളിലും വരെ തലങ്ങും വിലങ്ങും പായാൻ ആരംഭിച്ചു. നവംബർ 13നായിരുന്നു വിമാനത്തിൽ ഹാംപ്സ്റ്ററുകളെ ആദ്യം കണ്ടത്. ഇതിന് പിന്നാലെ ഇതേ വിമാനത്തിന്റെ മറ്റൊരു സർവ്വീസിലും ഹാപ്സ്റ്ററുകളെ ക്യാബിനിൽ കണ്ടെത്തി ആളുകൾ ഭയന്ന സാഹചര്യമുണ്ടായതോടെ എയർ ബസിനെ താൽക്കാലികമായി സർവ്വീസിൽ നിന്ന് മാറ്റി. വിശദമായ ശുചീകരണത്തിനായി മാറ്റുകയായിരുന്നു.
undefined
എയർ പോർട്ടിലെ ഗ്രൌണ്ടി ഡ്യൂട്ടി ജീവനക്കാരാണ് ഹാംപ്സ്റ്റർ കൂട് തുറന്ന നിലയിൽ കണ്ടെത്തിയത്. പിന്നാലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പുറത്ത് ചാടിയത് 132 ഹാംപ്സ്റ്ററുകളാണെന്ന് വ്യക്തമായത്. കീരികളോട് സാദൃശ്യമുള്ള ഫെററ്റുകളും പക്ഷികളും ഹാംപ്സറ്റുകളോടൊപ്പം കൂട്ടിൽ അടച്ച് സൂക്ഷിച്ചിരുന്നുവെങ്കിലും ഇവയുടെ കൂടുകൾ സുരക്ഷിതമായിരുന്നു. തിങ്കളാഴ്ചയും വിമാനത്തിൽ ഹാംപ്സ്റ്ററുകളെ കണ്ടതോടെയാണ് വിമാനം ടാപ് ആസ്ഥാനത്തേക്ക് അറ്റകുറ്റ പരിശോധനകൾക്കായി മാറ്റിയിരിക്കുകയാണ്. ഇതിനോടം വിമാനത്തിനുള്ളിൽ നിന്ന് ഹാംപ്സ്റ്ററുകളെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം