തായ്‌വാന് സമീപം 22 ചൈനീസ് വിമാനങ്ങളും 5 കപ്പലുകളും; നിർണായക ഘട്ടത്തിൽ ആയുധ കരാർ പ്രഖ്യാപിച്ച് അമേരിക്ക

By Web TeamFirst Published Oct 26, 2024, 2:39 PM IST
Highlights

കഴിഞ്ഞ ദിവസം 4 വിമാനങ്ങളും 4 നാവികസേനാ കപ്പലുകളും ചൈന തായ്‌വാനിലേക്ക് അയച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. 

തായ്പെയ്: തായ്‌വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന. രാവിലെ 6 മണിയോടെ 22 ചൈനീസ് വിമാനങ്ങളും 5 നാവികസേന കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 16 വിമാനങ്ങൾ തായ്‌വാൻ്റെ വടക്കൻ, തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിലേക്ക് പ്രവേശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് തായ്‌വാൻ അറിയിച്ചു. 

കഴിഞ്ഞ ദിവസം 4 വിമാനങ്ങളും 4 നാവികസേനാ കപ്പലുകളും ചൈന തായ്‌വാനിലേക്ക് അയച്ചിരുന്നു. ചൈനയിൽ നിന്ന് തായ്‌വാൻ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഇടപെടലുമായി അമേരിക്കയും രം​ഗത്തെത്തി. തായ്‌വാൻ്റെ പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിനായി ഏകദേശം 1.988 ബില്യൺ ഡോളർ മൂല്യമുള്ള പ്രതിരോധ കരാറിന് അം​ഗീകാരം നൽകിയതായി അമേരിക്ക പ്രഖ്യാപിച്ചു. റഡാർ സംവിധാനങ്ങളുടെയും ഭൂതല-വിമാന മിസൈൽ സംവിധാനങ്ങളുടെയും കൈമാറ്റത്തിനുള്ള അം​ഗീകാരമാണ് അമേരിക്ക നൽകിയിരിക്കുന്നത്. നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഭീഷണികളെ നേരിടാനുള്ള തായ്‌വാൻ്റെ കഴിവ് വർദ്ധിപ്പിക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കുമെന്ന് പെൻ്റഗണിൻ്റെ ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി വ്യക്തമാക്കി.

Latest Videos

READ MORE: പശ്ചിമേഷ്യ പുകയുന്നു; ഇസ്രായേലിന് തക്കതായ മറുപടി നൽകിയിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

click me!