യുണൈറ്റഡ് നേഷൻസ് റീലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ വാഹന വ്യൂഹമാണ് ആയുധങ്ങളുമായി എത്തിയവർ തട്ടിയെടുത്തത്. 79 ലോറികളാണ് നഷ്ടമായത്.
ഗാസ: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഗാസയിൽ പട്ടിണിയിലായ പാലസ്തീൻകാർക്ക് ഭക്ഷണവുമായി എത്തിയ യുഎൻ വാഹനങ്ങൾ കൊള്ളയടിച്ചതായി റിപ്പോർട്ട്. ഭക്ഷണം അടക്കമുള്ള സഹായവുമായി എത്തിയ 109 യുഎൻ ലോറികളാണ് ശനിയാഴ്ച ഗാസയിൽ തട്ടിയെടുത്തത്. പാലസ്തീനിലെ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് റീലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ വാഹന വ്യൂഹമാണ് ആയുധങ്ങളുമായി എത്തിയവർ തട്ടിയെടുത്തത്. 79 ലോറികളാണ് നഷ്ടമായത്.
ഇവയുടെ ഡ്രൈവർമാരെ തോക്കിൻ മുനയിൽ ലോറിയിൽ നിന്ന് ഇറക്കിവിട്ട ശേഷം ആയുധ ധാരികൾ വാഹനം തട്ടിയെടുക്കുകയായിരുന്നു. ഇസ്രയേൽ നിയന്ത്രണത്തിലുള്ള കെരേം ശാലോമിലൂടെ വാഹന വ്യൂഹം കടന്നുപോകുമ്പോഴായിരുന്നു അക്രമം നടന്നതെന്നാണ് യുഎൻ വിശദമാക്കുന്നത്. ഇത്തരത്തിൽ സഹായം തട്ടിയെടുത്തതിൽ ഏറ്റവും മോശമായ അനുഭവമെന്നാണ് ശനിയാഴ്ചത്തെ അതിക്രമത്തെ യുഎൻ വിശേഷിപ്പിക്കുന്നത്. മുഖംമൂടി അണിഞ്ഞെത്തിയവർ ഗ്രനേഡ് എറിഞ്ഞാണ് ലോറികൾ തടഞ്ഞത്.
undefined
ഗാസയിൽ ഒരു രീതിയിലുള്ള സഹായ പ്രവർത്തനങ്ങളും സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നാണ് യുണൈറ്റഡ് നേഷൻസ് റീലീഫ് ആൻഡ് വർക്സ് ഏജൻസി കമ്മീഷണർ ഫിലിപ്പെ ലസാരിനി വിശദമാക്കുന്നത്. രണ്ട് ദശലക്ഷത്തിലധികം ജനങ്ങൾ പട്ടിണി കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്ഷാമ സമാനമായ സാഹചര്യമാണ് പാലസ്തീൻ ജനത നേരിടുന്നതെന്നാണ് യുഎൻ നേരത്തെ വിശദമാക്കിയത്.
കരവഴിയുള്ള ആക്രമണം ഇസ്രയേൽ ശക്തമാക്കിയതിന് പിന്നാലെയാണ് ഇത്തരം സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതെന്നാണ് യുഎൻ വിശദമാക്കുന്നത്. അഞ്ച് മാസങ്ങൾക്ക് മുൻപ് പ്രാദേശികരായ ആളുകൾ ഇത്തരം യുഎൻ സഹായ വാഹന വ്യൂഹത്തിനൊപ്പം അകമ്പടി പോയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇത്തരം പ്രാദേശിക സഹായങ്ങൾ ലഭ്യമല്ലെന്നാണ് യുഎൻ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം