സാങ്കേതിക തകരാറിന് പിന്നാലെ വൈകി ടേക്ക് ഓഫ് നടപടികൾ പുരോഗമിക്കുന്നതിനിടെ ക്യാബിനിൽ തീയും പുകയും. ഡെൻവറിൽ ഒഴിവായത് വൻ ദുരന്തം
ഡെൻവർ: വിമാനം പുറപ്പെടാൻ വൈകിയത് ഉപകാരമായി. വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 110ലേറെ യാത്രക്കാർ. വെള്ളിയാഴ്ച ഡെൻവർ വിമാനത്താവളത്തിലാണ് സൌത്ത് വെസ്റ്റ് എയർലൈൻ വിമാനത്തിനുള്ളിൽ തീ പടർന്നത്. യാത്രക്കാരിലൊരാളുടെ കയ്യിലുണ്ടായിരുന്നു ഫോണിന്റെ ബാറ്ററിക്ക് തീ പിടിച്ചതിന് പിന്നാലെയാണ് ക്യാബിനിൽ തീ പടർന്നത്.
വെള്ളിയാഴ്ച രാവിലെ ടേക്ക് ഓഫ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഡെൻവറിൽ നിന്ന് ടെക്സാസിലെ ഹൂസ്റ്റണിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിനിടെയാണ് ക്യാബിനിൽ തീ പടർന്നത്. ബോയിംഗ് 737-0700 ട്വിൻ ജെറ്റ് എൻജിനിലാണ് തീ പടർന്നത്. ക്യാബിനിൽ നിന്ന് ആളുകൾ തീ കണ്ട് ഭയന്ന് ബഹളം വച്ചതോടെ എമർജൻസി വാതിലിലൂടെ അടക്കം ആളുകൾ പുറത്തേക്ക് ചാടി.
undefined
തീയുണ്ടാകാനുള്ള കാരണം തിരിച്ചറിയാതെ വന്നതോടെ ടേക്ക് ഓഫിന് ഒരുങ്ങിയ ആളുകൾ കയ്യിൽ കിട്ടിയ ലഗേജുമായി പുറത്തിറങ്ങാൻ തിക്കും തിരക്കും കൂട്ടിയതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു. ക്യാബിനിൽ കറുത്ത പുക കണ്ടെന്നും പിന്നാലെ തീ എന്നുള്ള യാത്രക്കാരുടെ ബഹളം മാത്രമാണ് ഓർമ്മയുള്ളതെന്നുമാണ് യാത്രക്കാരിൽ പലരും സംഭവത്തേക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ലെന്നും എല്ലാവർക്കുമൊപ്പം ഓടേണ്ടി വന്നുമെന്നുമാണ് മറ്റൊരു യാത്രക്കാരൻ വിശദമാക്കുന്നത്.
തീയെന്ന് നിലവിളിച്ച് ആളുകൾ ബാഗുകൾ എടുക്കാൻ ശ്രമിക്കുകയും സീറ്റിൽ നിന്ന് ഇറങ്ങിയോടുകയുമായിരുന്നുവെന്നും യാത്രക്കാർ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ലിഥിയം ബാറ്ററി കയ്യിലുണ്ടായിരുന്ന യുവതിക്ക് വലത് കയ്യിൽ കാര്യമായ പൊള്ളലേറ്റതൊഴിച്ചാൽ സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. പരിഭ്രാന്തരായ ആളുകളെ സമാധാനിപ്പിക്കാനുള്ള ക്രൂ അംഗങ്ങളുടെ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
സാങ്കേതിര തകരാറിനേ തുടർന്ന് ടേക്ക് ഓഫ് വൈകിയത് വലിയ ആശ്വാസമായിയെന്നാണ് യാത്രക്കാർ പറയുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് തി പടർന്നിരുന്നതെങ്കിൽ കാര്യങ്ങൾ മറ്റ് രീതിയിലായേനെയെന്നുമാണ് യാത്രക്കാർ ആശ്വസിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം