കെട്ടിടത്തിന്‍റെ ഒരു നിലയിലെ പാചക വാതക ലൈൻ പൊട്ടിത്തെറിച്ചതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
മോസ്കോ: റഷ്യൻ നഗരമായ നിസ്നി ടാഗിൽ കെട്ടിടം തകർന്നു പത്ത് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 15 പേരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.
അഞ്ച് നിലയുള്ള കെട്ടിടമാണ് തകർന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. കെട്ടിടത്തിൽ നിരവധി താമസക്കാരുണ്ടായിരുന്നു. പാർപ്പിട സമുച്ചയത്തിലെ ഒരു നിലയില്‍ പാചക വാതക ലൈൻ പൊട്ടിത്തെറിച്ചതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. തകർന്ന് വീണ കെട്ടിടത്തിനടിയിൽപ്പെട്ടാണ് 10 പേർ കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതതയുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ പാെലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More : ഫിലിപ്പിൻസിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി