"അമ്പും വില്ലും" നഷ്ടമായേക്കുമെന്ന് ആശങ്ക,പുതിയ ചിഹ്നം ആലോചിച്ച് ഉദ്ദവ് താക്കറെ

By Web Team  |  First Published Jul 8, 2022, 10:28 AM IST

പുതിയ ചിഹ്നത്തിനായി തയ്യാറെടുക്കാൻ പാർട്ടിഭാരവാഹികളോട് നിർദ്ദേശിച്ചു.പുതിയ ചിഹ്നം തീരുമാനിച്ചാൽ വ്യാപകമായ പ്രചാരണം നടത്തണമെന്നും നിർദ്ദേശം.
 


മുംബൈ: വിശ്വാസ വോട്ടെടുപ്പില്‍ ഏകനാഥ് ഷിന്‍ഡേ വിഭാഗം കരുത്ത് തെളിയിച്ച സാഹചര്യത്തില്‍ പാര്‍ട്ടി കൈവിട്ടു പോയെന്ന വിലയിരുത്തലിലാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെ.പുതിയ ചിഹ്നം ആലോചിക്കുന്നതായി സൂചനയുണ്ട്.പുതിയ ചിഹ്നത്തിനായ് തയ്യാറെടുക്കാൻ പാർട്ടിഭാരവാഹികളോട്  ഉദ്ദവ് താക്കറെ നിര്‍ദ്ദേശിച്ചതായും  റിപ്പോര്‍ട്ടുളുണ്ട്."അമ്പും വില്ലും" നഷ്ടമായേക്കുമെന്ന നിഗമനത്തിലാണിത്.പുതിയ ചിഹ്നം തീരുമാനിച്ചാൽ വ്യാപകമായ പ്രചാരണം നടത്തണമെന്നും നിർദ്ദേശം നല്‍കിയതായാണ് വിവരം.

Latest Videos

undefined

 

അതിനിടെ ഉദ്ധവ് വിഭാഗം വീണ്ടും സുപ്രീം കോടതിയിൽ എത്തി, വിശ്വാസ വോട്ടെടുപ്പ് നടത്തിയതും ഏകനാധ് ഷിൻഡെയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത സ്പീക്കറുടെ നടപടിയും ചോദ്യം ചെയ്താണ് വീണ്ടും ഹർജി.നല്‍കിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് ഉദ്ദവ് വിഭാഗം നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് കിട്ടിയിരുന്നില്ല.

താനെ കോർപ്പറേഷൻ പിടിച്ചടക്കി ഷിൻഡെ വിഭാ​ഗം; ഉദ്ധവ് താക്കറെക്ക് വൻ തിരിച്ചടി

 

ശിവസേനയിലെ ഭിന്നത താഴെത്തട്ടിലേക്കും. താനെ മുനിസിപ്പൽ കോർപ്പറേഷനിലെ 67 സേനാംഗങ്ങളിൽ 66 പേരും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനൊപ്പം ചേർന്നു. ഒരം​ഗം മാത്രമാണ് ഉദ്ധവ് താക്കറെയെ തുണച്ചത്. ഈ വർഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉദ്ധവ് താക്കറെക്ക് കോർപ്പറേഷനിലുള്ള ആധിപത്യം നഷ്ടപ്പെട്ടത് കനത്ത തിരിച്ചടിയായി. ഭൂരിപക്ഷം ശിവസേന എംഎൽഎമാരും ഷിൻഡെയെ പിന്തുണച്ചതോടെ മുഖ്യമന്ത്രിസ്ഥാനം ഉദ്ധവ് താക്കറെക്ക് രാജിവെക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് താനെയിലെ തിരിച്ചതി. ഷിൻഡെയുടെ ശക്തികേന്ദ്രമാണ് താനെ. മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കഴിഞ്ഞാൽ മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് തദ്ദേശ സ്ഥാപനമാണ് താനെ കോർപ്പറേഷൻ. 

താനെ മുനിസിപ്പൽ കോർപ്പറേഷൻ പിരിച്ചുവിട്ടെങ്കിലും തെരഞ്ഞെടുപ്പ് വൈകുകയാണ്. 66 പേരും ഷിൻഡെയെ പിന്തുണച്ചതോടെ ഭരണം ഷിൻഡെ പക്ഷം സു​ഗമമായി പിടിച്ചെടുക്കും. ബാൽ താക്കറെയുടെ ശിവസേന തങ്ങളുടേതാണെന്ന് ഷിൻഡേയുട വാദം. പാർട്ടിയുടെ മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ തങ്ങളാണ് യഥാർത്ഥ സേനയെന്ന് ഷിൻഡെ വിഭാ​ഗം പറയുന്നു. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ  സേനയുടെ 55 എംഎൽഎമാരിൽ 40 പേരും ഷിൻഡെ വിഭാഗത്തിനൊപ്പം നിന്നു.

'താനെ താക്കറെ' എന്ന ഷിന്‍ഡെ സാഹിബ് ; ഓട്ടോഡ്രൈവറിൽ നിന്ന് മുഖ്യമന്ത്രിപദം വരെയെത്തിയ താനെയുടെ 'ധരംവീര്‍' 

അതേസമയം, പാർട്ടിയുടെ നിയന്ത്രണം ലഭിക്കുന്നതിന് താഴെത്തട്ടിൽ നിന്നുള്ള പിന്തുണ അത്യാവശ്യമാണ്. പാർട്ടി കേഡർമാർ, പ്രാദേശിക നേതാക്കൾ, കോർപ്പറേറ്റർമാർ എന്നിവരിൽ നിന്ന് പിന്തുണ അത്യാവശ്യമാണ്. പാർട്ടി ഔദ്യോഗികമായി പിളർന്നാൽ, പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ആർക്കെന്ന കാര്യത്തിൽ തർക്കമുയരും.

ഉദ്ധവിന് വേണ്ടി പൊട്ടിക്കരഞ്ഞ എംഎല്‍എ ഒറ്റ രാത്രികൊണ്ട് ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം

click me!