മേകുനു ചുഴലിക്കാറ്റ്: യെമനില്‍ കുടുങ്ങിയ 38 ഇന്ത്യക്കാരെ നാവികസേന രക്ഷപ്പെടുത്തി

By web desk  |  First Published Mar 6, 2018, 8:53 PM IST
  • യെമനില്‍ മേകുനു ചുഴലിക്കാറ്റില്‍പെട്ട് കുടുങ്ങിപ്പോയ 38 ഇന്ത്യക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി

ദില്ലി: യെമനില്‍ മേകുനു ചുഴലിക്കാറ്റില്‍പെട്ട് കുടുങ്ങിപ്പോയ 38 ഇന്ത്യക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. യെമനിലെ സൊകോത്ര ദ്വീപില്‍ നിന്ന് രക്ഷപ്പെടുത്തിയവരെല്ലാം സുരക്ഷിതരാണെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഓപ്പറേഷന്‍ നിസ്‌താര്‍ എന്ന് പേര് നല്‍കിയ ദൗത്യത്തിന് ഐ.എന്‍.എസ് സുകന്യ എന്ന കപ്പലാണ് നാവിക സേന ഉപയോഗിച്ചത്.

 മെയ് 24നാണ് മേകുനു ചുഴലിക്കാറ്റില്‍പ്പെട്ട് 38 ഇന്ത്യക്കാര്‍ സൊകോത്ര ദ്വീപില്‍ കുടുങ്ങിയത്. രക്ഷപെടുത്തിയ ഇന്ത്യക്കാര്‍ക്ക് ഉടന്‍ വൈദ്യസഹായവും ഭക്ഷണവും വെള്ളവും ടെലിഫോണ്‍ സൗകര്യവും ലഭ്യമാക്കിയെന്ന് നാവികസേനാ വക്താവ് അറിയിച്ചു. ഞായറാഴ്ച രാവിലെ സൊകാത്ര ദ്വീപില്‍നിന്ന് പുറപ്പെട്ട കപ്പല്‍ താമസിയാതെ പോര്‍ബന്ദറിലെത്തും.

Latest Videos

 ‌കഴിഞ്ഞമാസം 24ന് സൊകോത്രയിലെ യെമെനി ദ്വീപിൽ ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ശക്തമായി വീശിയ കാറ്റിലും മഴയിലും യെമനിൽ ഏഴുപേരും ഒമാനിൽ മൂന്നു പേരും മരിച്ചിരുന്നു. യെമനിൽ മരിച്ചവരിൽ രണ്ടുപേർ ഇന്ത്യക്കാരാണെന്ന് വാർത്താ ഏജന്‍സികൾ റിപ്പോർട്ടു ചെയ്തിരുന്നു.

click me!