ജന്മദിനത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് ഇന്ത്യന്‍ സൈനികന്‍

By Web Team  |  First Published Sep 27, 2019, 10:47 PM IST

ഭൂട്ടാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് സൈനികന്‍ ഹെലികോപ്റ്റര്‍ കൊല്ലപ്പെട്ടത് ജന്മദിനത്തില്‍. ഇന്ത്യന്‍ സേനാംഗമായ ലഫ്.കേണല്‍ രജനീഷ് പര്‍മാറാണ് ജന്മദിനത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. 


ദില്ലി: ജന്മദിനത്തില്‍ സേന ഹെലികോപറ്റര്‍ ഭൂട്ടാനില്‍ തകര്‍ന്നുവീണ് ഇന്ത്യന്‍ സൈനികന് ദാരുണാന്ത്യം. ഇന്ന് ഉച്ചക്ക് ഭൂട്ടാനിലെ യോന്‍ഫുല വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടയിലാണ് സേനയുടെ ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഭൂട്ടാനില്‍ നിന്നുള്ള സൈനികനും ഇന്ത്യയില്‍ നിന്നുള്ള പൈലറ്റുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സേനയുടെ പരിശീലത്തിന് എത്തിയതായിരുന്നു ഭൂട്ടാന്‍ സൈനികന്‍. 

ഭൂട്ടാനിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് 2 മരണം

Latest Videos

undefined

ഇന്ത്യന്‍ സേനാംഗമായ ലഫ്.കേണല്‍ രജനീഷ് പര്‍മാര്‍, ഭൂട്ടാനീസ് റോയല്‍ ആര്‍മി അംഗമായ ക്യാപറ്റന്‍ കാല്‍സാങ് വാങ്ടി എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത്. ജന്മദിന ആഘോഷങ്ങള്‍ക്ക് തൊട്ട് പിന്നാലെയാണ് ലഫ്.കേണല്‍ രജനീഷ് പര്‍മാര്‍ അരുണാചല്‍ പ്രദേശിലെ കിര്‍മുവില്‍ നിന്ന് ഭൂട്ടാനിലെ യോന്‍ഫുലയിലേക്കുള്ള യാത്രയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. 

രണ്ട് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടുവെന്നാണ് സൈനിക വക്താവ് വിശദമാക്കിയത്. കനത്ത മഞ്ഞ് മൂലം ലാന്‍ഡിംഗിന് കാഴ്ചക്കുറവുണ്ടായ ഹെലികോപ്റ്ററുമായുണ്ടായ റേഡിയോ ബന്ധം ഉച്ചക്ക് ഒരുമണിയോടെയാണ് നഷ്ടമായത്. യോന്‍ഫുല വിമാനത്താവളത്തിന് സമീപമുള്ള ഖെന്‍ടോങ്മനി മലനിരകളിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. എന്നാല്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സേന. 

click me!