വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം ദില്ലിയിലെത്തിയത്. ബ്രീട്ടിഷ് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ പത്നിക്കും ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തില്‍ നല്‍കിയത്. ഇതിനുശേഷമാണ് ഋഷി സുനക് ഇന്ത്യയിലെത്തിയതിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചത്
ദില്ലി: ജി20 ഉച്ചകോടിക്കായി എത്തിയ ബ്രീട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും തമ്മിലുള്ള സ്നേഹവും ഊഷ്മളതയും നിറഞ്ഞ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ഋഷി സുനക് തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ പങ്കുവെക്കുന്നത്. അത്തരത്തിലൊരു ചിത്രം ജി20 ഉച്ചകോടിക്കായി ഇന്ത്യയില്‍ വിമാനമിറങ്ങിയപ്പോഴും ഋഷി സുനക് പങ്കുവെച്ചു. ദില്ലി പാലം വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തശേഷം ഇറങ്ങുന്നതിന് മുമ്പായി ഋഷി സുനകിന്‍റെ ടൈ നേരെയാക്കികൊടുക്കുന്ന അക്ഷത മൂര്‍ത്തിയുടെ ചിത്രമാണത്. വളരെ സാധാരണമായ കാന്‍ഡിഡ് ചിത്രമാണെങ്കിലും ഇരുവരും തമ്മിലുള്ള സ്നേഹവും ലാളിത്യവുമൊക്കെയാണ് ചിത്രത്തില്‍ നിറയുന്നതെന്ന് അഭിപ്രായപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് ചിത്രം ഇതിനോടകം ഷെയര്‍ ചെയ്തത്.
വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം ദില്ലിയിലെത്തിയത്. ബ്രീട്ടിഷ് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ പത്നിക്കും ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തില്‍ നല്‍കിയത്. ഇതിനുശേഷമാണ് ഋഷി സുനക് ഇന്ത്യയിലെത്തിയതിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. അതില്‍ ഇരുവരുടെയും സ്നേഹബന്ധവും അടുപ്പവും തുറന്നുകാണിക്കുന്ന ടൈ ശരിയാക്കികൊടുക്കുന്ന ചിത്രമാണ് വൈകാതെ വൈറലായത്. ഹൃദയം കവരുന്ന നിമിഷങ്ങളെന്നാണ് പലരും ചിത്രത്തിന് കമന്‍റ് ചെയ്തത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും സുധ മൂര്‍ത്തിയുടെയും മകളാണ് അക്ഷത മൂര്‍ത്തി. ഫാഷന്‍ ഡിസൈനറായ അക്ഷത യു.കെയില്‍ കാറ്റമരന്‍ വെഞ്ചേഴ്സ് എന്ന നിക്ഷേപ സ്ഥാപനത്തിന്‍റെ ഡയറക്ടറാണ്.
Just ❤️ pic.twitter.com/Eb4uEXVcZo
— पवन सिंह बैश | Pawan Singh Baish (@pawansbaish)
undefined
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടന് മുഴുവനും ഗുണകരമാണെങ്കിൽ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറിൽ ഏർപ്പെടുകയുള്ളൂവെന്നാണ് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പായി ഋഷി സുനക് അഭിപ്രായപ്പെട്ടത്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും എന്നാൽ യുകെയ്ക്ക് മുഴുവനും ഗുണകരമാകുന്ന കരാർ മാത്രമേ അംഗീകരിക്കൂവെന്നുമായിരുന്നു ഋഷി സുനകിന്‍റെ പ്രതികരണം.