നിയന്ത്രണം മറികടന്ന് നീന്തല്‍ക്കുളം തുറന്നു; നീന്താനെത്തിയവര്‍ക്ക് പിഴ, ഉടമയ്ക്കെതിരെ കേസ്

By Web Team  |  First Published Jun 26, 2021, 10:23 PM IST

വ്യാഴാഴ്ച രാത്രി എട്ട് മണിയടെയാണ് സ്വാകാര്യ നീന്തല്‍ക്കുളത്തില്‍ സ്ത്രീകള്‍ നീന്തുന്നുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. സദാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ മല്‍റേന ബൈപ്പാസിന് സമീപമുള്ള സ്വിമ്മിംഗ് പൂളിലെത്തി പരിശോധിച്ചപ്പോള്‍ പരാതി സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.


കൊവിഡ് വ്യാപനം മറികടക്കാനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ച സ്വിമ്മിംഗ് പൂള്‍ അടച്ചു. ഉടമയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്. ഫരീദാബാദിലാണ് സംഭവം. നിയന്ത്രണങ്ങളില്‍ ഇളവുണ്ടെങ്കിലും സ്വിമ്മിംഗ് പൂളുകളില്‍ പ്രവേശനം നല്‍കരുതെന്ന ഹരിയാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം മറികടന്ന് പ്രവര്‍ത്തിച്ചതിനാണ് പൊലീസ് കേസെടുത്തത്.

നിലവിലെ സാഹചര്യത്തില്‍ സ്വിമ്മിംഗ് പൂളുകളും സ്പാകളും അടഞ്ഞുതന്നെ കിടക്കമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. വ്യാഴാഴ്ച രാത്രി എട്ട് മണിയടെയാണ് സ്വാകാര്യ നീന്തല്‍ക്കുളത്തില്‍ സ്ത്രീകള്‍ നീന്തുന്നുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

Latest Videos

സദാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ മല്‍റേന ബൈപ്പാസിന് സമീപമുള്ള സ്വിമ്മിംഗ് പൂളിലെത്തി പരിശോധിച്ചപ്പോള്‍ പരാതി സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. നീന്തല്‍ക്കുള ഉടമയ്ക്കെതിരെ സെക്ഷന്‍ 188 അനുസരിച്ച് പൊലീസ് കേസ് എടുത്തു. നിയന്ത്രണങ്ങള്‍ മറികടന്ന് നീന്താനെത്തിയവര്‍ക്ക് പിഴ ശിക്ഷയും നല്‍കി. പൂള്‍ തുറന്നത് വിവാദമായതിന് പിന്നാലെ ഉടമസ്ഥനായ ജഗ്ബിര്‍ ഒളിവില്‍ പോയി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!