ആദിലാബാദ് ചെന്നൂര്‍ മണ്ഡലിലാണ് വളരെ വ്യത്യസ്ഥമായ സംഭവം നടന്നത്. പ്രതിശ്രുത വധു രോഗിബാധിതയായതിനാല്‍ വിവാഹം ആശുപത്രിയില്‍ വെച്ച് നടത്തുകയായിരുന്നു ഇരുവരുടേയും കുടുംബം.
ആദിലാബാദ്: വിവാഹത്തിന് വേദികള്‍ പലയിടങ്ങളിലാവാം. ലോകത്ത് തന്നെ വ്യത്യസ്ഥങ്ങളായ വിവാഹവേദികള്‍ തേടുന്നതും അവിടങ്ങളില്‍ വിവാഹം നടക്കുന്നതുമൊക്കെ സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഒരു വിവാഹം നടന്നിരിക്കുകയാണിപ്പോള്‍. വിവാഹ ദിവസം വധു ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ നിശ്ചയിച്ച ദിവസം തന്നെ ആശുപത്രിക്കിടക്കയില്‍ വിവാഹം കഴിക്കുകയായിരുന്നു യുവതിയും യുവാവും.
ആദിലാബാദ് ചെന്നൂര്‍ മണ്ഡലിലാണ് വളരെ വ്യത്യസ്ഥമായ സംഭവം നടന്നത്. പ്രതിശ്രുത വധു രോഗിബാധിതയായതിനാല്‍ വിവാഹം ആശുപത്രിയില്‍ വെച്ച് നടത്തുകയായിരുന്നു ഇരുവരുടേയും കുടുംബം. ആദിലാബാദ് ചെന്നൂര്‍ മണ്ഡലിലെ ബാനോത്ത് ശൈലജയും തിരുപ്പതിയുമാണ് ദമ്പതികള്‍. വ്യാഴാഴ്ച്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിനിടയില്‍ ശൈലജ രോഗബാധിതയാവുകയും ആശുപത്രിയില്‍ ചികിത്സയിലാവുകയുമായിരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ സര്‍ജറി കൂടി നിര്‍ദേശിച്ചതോടെ വിവാഹ തിയ്യതി അടുത്തിട്ടും ശൈലജയ്ക്ക് ആശുപത്രി വിടാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആശുപത്രിയില്‍ വെച്ച് വിവാഹത്തിന്‍റെ ആചാരപരമായ ചടങ്ങുകള്‍ നടത്താന്‍ ഇരുവരുടേയും കുടുംബങ്ങള്‍ തയ്യാറാവുന്നത്. ഇക്കാര്യം ആശുപത്രിയിലെത്തി ഡോക്ടര്‍മാരോടും കുടുംബം സംസാരിക്കുകയായിരുന്നു.
undefined
ഈസ്റ്ററിന് ഡിജിറ്റൽ നോമ്പ് ആഹ്വാനം: മൊബൈലും സീരിയലും വർജിക്കണമെന്ന് കോതമംഗലം രൂപത
മറ്റൊരു ദിവസം വിവാഹം നടത്താന്‍ സാധ്യമല്ലെന്നും നിരവധി പേരെ ക്ഷണിച്ചതു കൊണ്ടും കൂടിയാണ് അതേ ദിവസം തന്നെ വിവാഹം നടത്താനുള്ള തീരുമാനമുണ്ടായതെന്ന് ഇരുവരുടേയും കുടുംബം പറയുന്നു. വരന്‍ ആശുപത്രിയിലെത്തുകയും സംഭവത്തെ കുറിച്ച് വിശദമായി ഡോക്ടര്‍മാരോട് വിശദീകരിക്കുകയും ചെയ്തതോടെ ഡോക്ടറും ആശുപത്രി അധികൃതരും വിവാഹത്തിന് സമ്മതം മൂളി. തുടര്‍ന്ന് ആശുപത്രിക്കിടക്കയില്‍ വരന്‍ വധുവിന് മിന്നുകെട്ടി. ഇരുവരും പരസ്പരം പൂമാലകളും കൈമാറി. ഇരുവരും വിവാഹിതരായതായി പുരോഹിതനും പ്രഖ്യാപിക്കുകയായിരുന്നു.