മിർസാപൂരിൽ നിന്നാണ് ഇവർ സ്റ്റാമ്പ് പേപ്പർ വാങ്ങിയത്. എല്ലാ നോട്ടുകൾക്കും ഒരേ സീരിയൽ നമ്പറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ലഖ്നൗ: കള്ളനോട്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സോൻഭദ്ര ജില്ലയിലാണ് സംഭവം. 30,000 രൂപയുടെ കള്ളനോട്ട് നിർമ്മിച്ച ഇവര്‍ ഈ ഡമ്മി നോട്ടുകൾ പ്രചരിപ്പിക്കുകയായിരുന്നു. സതീഷ് റായി, പ്രമോദ് മിശ്ര എന്നിങ്ങനെ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.
10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ കമ്പ്യൂട്ടര്‍ പ്രിന്‍റ് ചെയ്താണ് ഇവര്‍ 500 രൂപയുടെ നോട്ടുകൾ അച്ചടിച്ച് എടുത്തത്. മിർസാപൂരിൽ നിന്നാണ് ഇവർ സ്റ്റാമ്പ് പേപ്പർ വാങ്ങിയത്. എല്ലാ നോട്ടുകൾക്കും ഒരേ സീരിയൽ നമ്പറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സോൻഭദ്രയിലെ രാംഗഡ് മാർക്കറ്റിൽ 10,000 രൂപയുടെ വ്യാജ കറൻസി ചെലവഴിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.
undefined
500 രൂപയുടെ 20 കള്ളനോട്ടുകൾ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. കറൻസിയെ കുറിച്ച് കൃത്യമായി ധാരണയില്ലാത്തവര്‍ക്ക് അവ യഥാർത്ഥമല്ലെന്ന് തിരിച്ചറിയാൻ കഴിയില്ലെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് കാലു സിംഗ് പറഞ്ഞു. യുട്യൂബ് ഉപയോഗിച്ചാണ് ഇവര്‍ പ്രിന്‍റ് എങ്ങനെ ചെയ്യാമെന്ന് പഠിച്ചത്. പ്രതികളിൽ നിന്ന് വ്യാജ നോട്ടുകൾ കൂടാതെ ഒരു ആൾട്ടോ കാർ, നോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ലാപ്‌ടോപ്പ്, പ്രിന്‍റര്‍, 27 സ്റ്റാമ്പ് പേപ്പറുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഒരുപാട് പേരാണ് ഇങ്ങനെയുള്ള പരാതികളുമായി ആര്‍ടി ഓഫീസിൽ എത്തുന്നത്; മുന്നറിയിപ്പുമായി എംവിഡി
അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്