സാൻഫ്രാൻസിസ്കോ ടു കാഞ്ചൂർമാർ​ഗ്; വോട്ട് ചെയ്യാനായി ലക്ഷങ്ങൾ മുടക്കി യുവാക്കള്‍, ഒരാള്‍ക്ക് നിരാശ!

By Web Team  |  First Published May 21, 2024, 12:41 PM IST

യുഎസിൽ ജോലി ചെയ്യുന്ന കല്യാൺ നിവാസി അവധൂത് ദാതാർ വോട്ടുചെയ്യാൻ പ്രത്യേകമായി എത്തിയെങ്കിലും വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് വോട്ട് ചെയ്യാനായില്ല


മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി അമേരിക്കയിൽ നിന്ന് മുംബൈയിലെത്തി യുവാവ്.  അമേരിക്കയിൽ ബിസിനസ് ചെയ്യുന്ന സാഹിൽ തപിയാവാല (30)യാണ് വോട്ട് ചെയ്യാനായി മാത്രം മുംബൈയിൽ എത്തിയത്. ഇന്ത്യൻ പൗരനെന്ന നിലയിൽ വോട്ട് ചെയ്യേണ്ടത് തൻ്റെ കടമയാണെന്ന് സാഹിൽ പറഞ്ഞു. കാഞ്ചൂർമാർഗ് സ്വദേശിയാണ് സാഹിൽ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയം സിംഗപ്പൂരിൽ ഇൻ്റേൺഷിപ്പ് ചെയ്യുകയായിരുന്നു. അന്ന് വിമാനടിക്കറ്റെടുക്കാൻ സാമ്പത്തികമായി കഴിയുമായിരുന്നില്ല. ഇപ്പോൾ എനിക്ക് ടിക്കറ്റ് താങ്ങാനാകും. പിന്നെ എന്തുകൊണ്ട് വോട്ട് ചെയ്യാനെത്തിക്കൂടായെന്ന് ചിന്തിച്ചു. അങ്ങനെയാണ് മുംബൈയിലെത്താൻ തീരുമാനിച്ചത്. സാൻഫ്രാൻസിസ്കോയിൽ നിന്നാണ് സാഹിൽ എത്തിയത്.  സാൻഫ്രാൻസിസ്കോയിൽ ഓഫീസ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സാഹിൽ. വോട്ടെടുപ്പിനായി മാത്രം നാല് ദിവസമാണ് അദ്ദേഹം മുംബൈയിലുള്ളത്.

Latest Videos

അതേസമയം, യുഎസിൽ ജോലി ചെയ്യുന്ന കല്യാൺ നിവാസി അവധൂത് ദാതാർ വോട്ടുചെയ്യാൻ പ്രത്യേകമായി എത്തിയെങ്കിലും വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് വോട്ട് ചെയ്യാനായില്ല. അമേരിക്കയിലാണെങ്കിലും തെരഞ്ഞെടുപ്പ് വേളയിലെല്ലാം ഇന്ത്യയിൽ വരാറുണ്ടെന്ന് ദാതാർ പറഞ്ഞു. എന്നാൽ, ഇത്തവണ ഉദ്യോ​ഗസ്ഥർ തന്റെ പേര് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

click me!