യുവസൈനികരെ കെട്ടിയിട്ട് തോക്കിൻ മുനയിൽ വനിതാ സുഹൃത്തിനെ ബലാത്സംഗം ചെയ്തെന്ന് പരാതി; സംഭവം മധ്യപ്രദേശിൽ

By Web Team  |  First Published Sep 12, 2024, 11:21 AM IST

ട്രെയിനി ഓഫീസർമാരെയും സ്ത്രീകളെയും ക്രൂരമായി മർദ്ദിക്കുകയും ഒരു ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും ബന്ദികളാക്കുകയും ചെയ്തു. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും പറഞ്ഞയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്


ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് ആർമി ഓഫിസർമാരെ ക്രൂരമായി ആക്രമിക്കുകയും അവരുടെ വനിതാ സുഹൃത്തുക്കളിലൊരാളെ ​ഗൺപോയിന്റിൽ കൂട്ടബലാത്സം​ഗം ചെയ്യുകയും ചെയ്തെന്ന് പരാതി. മധ്യപ്രദേശിലെ മൗവിൽ ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. സംഭവത്തിൽ പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഇൻഡോറിനടുത്തുള്ള മൗവിലെ ആർമി കോളേജിൽ പരിശീലിക്കുന്ന രണ്ട് യുവ സൈനികരും ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുമാണ് ആക്രമിക്കപ്പെട്ടത്. വിനോദ സഞ്ചാര കേന്ദ്രമായ ജാം ഗേറ്റ്  സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ. ഈ സമയത്താണ് പിസ്റ്റളുകളും കത്തികളും വടികളുമായി എട്ട് പേർ ഇവരെ വളഞ്ഞു.

Read More... ജന്മദിനം ആഘോഷിക്കാൻ രണ്ട് നര്‍ത്തകിമാരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 8 പേർ പിടിയിൽ

Latest Videos

ട്രെയിനി ഓഫീസർമാരെയും സ്ത്രീകളെയും ക്രൂരമായി മർദ്ദിക്കുകയും ഒരു ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും ബന്ദികളാക്കുകയും ചെയ്തു. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും പറഞ്ഞയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓഫീസർ തൻ്റെ യൂണിറ്റിലേക്ക് മടങ്ങി കമാൻഡിംഗ് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു.  പൊലീസിനെക്കണ്ട് അക്രമികൾ രക്ഷപ്പെട്ടു. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

click me!