പ്രസവ ശേഷം അമിത രക്തസ്രാവം; 26കാരി മരിച്ചു, ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

By Web Team  |  First Published Apr 8, 2024, 2:00 PM IST

ഡോക്ടര്‍മാരുടെ ചികിത്സാ പിഴവാണ് ഗായത്രിയുടെ മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.


മംഗളൂരു: പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ബെല്‍ത്തങ്ങാടി ഗാന്ധിനഗര്‍ സ്വദേശിനിയായ ഗായത്രി എന്ന 26കാരിയാണ് മരിച്ചത്. ബെല്‍ത്തങ്ങാടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം. 

ഏപ്രില്‍ മൂന്നാം തീയതിയാണ് രണ്ടാമത്തെ പ്രസവത്തിനായി ഗായത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ നാലിന്  പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അന്നേ ദിവസം രാത്രി ഗായത്രി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

Latest Videos

അതേസമയം, ഡോക്ടര്‍മാരുടെ ചികിത്സാ പിഴവാണ് ഗായത്രിയുടെ മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയാണ് ഗായത്രിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പിരിച്ചുവിട്ടത്. ആശുപത്രിക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

'തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടല്‍'; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് 
 

click me!