ദില്ലിയിലെ കുടിവെള്ളത്തിൽ വിഷം കലക്കിയെന്ന ആരോപണം; തെരഞ്ഞടുപ്പ് കമ്മീഷന് നേരിട്ടെത്തി മറുപടി നൽകി കെജ്‍രിവാൾ

അമോണിയയുടെ അളവിനെ സംബന്ധിച്ച് ദില്ലി ജല ബോർഡിന്റെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് മറുപടി.

yamuna poisoned remark Arvind Kejriwal gave explanation to election commission

ദില്ലി: ദില്ലിയിലെ കുടിവെള്ളത്തിൽ ഹരിയാന സർക്കാർ വിഷം കലക്കിയെന്ന പ്രസ്താവനയിൽ തെരഞ്ഞടുപ്പ് കമ്മീഷന് മുന്നിൽ നേരിട്ടെത്തി മറുപടി നൽകി അരവിന്ദ് കെജ്‍രിവാൾ. അമോണിയയുടെ അളവിനെ സംബന്ധിച്ച് ദില്ലി ജല ബോർഡിന്റെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് മറുപടി. വിഷയത്തിൽ ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയെ സഹായിക്കുകയാണെന്ന് കെജ്‍രിവാൾ മറുപടിയിൽ ആരോപിച്ചു.

രാവിലെ 11 മണിക്കുള്ളിൽ യമുനയിലെ കുടിവെള്ളത്തെക്കുറിച്ചുള്ള പ്രസ്താവന ശരിയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നൽകണമെന്നായിരുന്നു കമ്മീഷന്റെ നിർദേശം. ഇതോടെയാണ് പഞ്ചാബ് ദില്ലി മുഖ്യമന്ത്രിമാർ, മറ്റു എഎപി നേതാക്കൾ എന്നിവർക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നേരിട്ട് കെജ്‍രിവാൾ എത്തിയത്. ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ഇതിന് വ്യക്തമായ കണക്കുകൾ ഉണ്ടെന്നും കെജ്‍രിവാൾ സമർപ്പിച്ച മറുപടിയിൽ പറയുന്നു. 

Latest Videos

കഴിഞ്ഞ ഡിസംബർ മുതൽ അമോണിയയുടെ അളവിനെ സംബന്ധിച്ച് ദില്ലി സർക്കാരിൻറെ ആശങ്ക ഹരിയാന സർക്കാരിനെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തി. എന്നാൽ മുഖ്യമന്ത്രിതല ചർച്ചയ്ക്ക് ഹരിയാന മുഖ്യമന്ത്രി അനുവാദം നൽകിയില്ല. ഈ മാസം 15 മുതൽ അമോണിയയുടെ അളവ് ക്രമാതീതമായി യമുനയിലെ ജലത്തിൽ ഉയർന്നു. ഇതിൽ ഗൂഢാലോചന ഉണ്ടെന്ന് താൻ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതിൽ ഗൂഢാലോചനയുണ്ടെന്ന് താൻ സംശയിക്കുന്നതായും കെജ്‍രിവാൾ പറയുന്നു. 

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടൽ ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ കമ്മീഷൻ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. ഭരിക്കുന്ന പാർട്ടിക്ക് അനുസൃതമായി കമ്മീഷൻ പ്രവർത്തിക്കുന്നു എന്ന സംശയം ഉയരുന്നതായും കെജ്‍രിവാൾ വിമർശിക്കുന്നു. വിഷാശം ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുത്തെങ്കിലും ദില്ലിയിലെ ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന വൈകാരികമായ പ്രചാരണമാണ് കൂടിയാണ് കെജ്‍രിവാൾ ഇതുവഴി നടത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image