ജഗന്റെ പാർട്ടിയായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരോടാണ് അമ്മ അഭ്യർത്ഥന നടത്തിയത്
അമരാവതി: വൈ എസ് ശർമിളയ്ക്ക് വോട്ട് ചെയുന്നത് വൈ എസ് രാജശേഖര റെഡ്ഢിയുടെ പാരമ്പര്യത്തിന് കളങ്കമെന്ന ആന്ധ പ്രദേശ് മുഖ്യമന്ത്രി കൂടിയായ മകൻ ജഗൻമോഹൻ റെഡ്ഢിയുടെ പ്രസംഗത്തെ തള്ളി അമ്മ രംഗത്ത്. ശർമിളയ്ക്ക് വോട്ട് ചെയ്യണമെന്ന് വൈ എസ് വിജയമ്മ ആഹ്വാനം ചെയ്തു. കടപ്പ മണ്ഡലത്തിൽ മകൾ വൈ എസ് ശർമിളയ്ക്ക് വോട്ട് ചെയ്യണമെന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് വിജയമ്മ ആഹ്വാനം ചെയ്തത്. ജഗന്റെ പാർട്ടിയായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരോടാണ് അമ്മ അഭ്യർത്ഥന നടത്തിയത്.
undefined
അതിനിടെ രാഹുൽ ഗാന്ധി ആന്ധയിലെത്തിവൈ എസ് രാജശേഖര റെഡ്ഢിക്ക് ആദരം അർപ്പിച്ചു. കടപ്പയിലെ വൈ എസ് ആർ സ്മാരകത്തിൽ എത്തിയാണ് രാഹുൽ ആദരാഞ്ജലികൾ അർപ്പിച്ചത്. വൈ എസ് ആറിന്‍റെ മകളും കടപ്പയിലെ കോൺഗ്രസ്സ് സ്ഥാനാർഥിയുമായ വൈ എസ് ശർമിളയും ഒപ്പം ഉണ്ടായിരുന്നു. മണ്ഡലത്തിൽ റോഡ് ഷോയിലും രാഹുൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുക എന്നത് അച്ഛന്റെ സ്വപ്നം ആയിരുന്നുവെന്ന് ശർമിള പറഞ്ഞു. വൈ എസ് ആർ കുടുംബത്തിൽ നിന്ന് തന്നെയുള്ള അവിനാഷ് റെഡ്ഢിയാണ് കടപ്പയിലെ വൈ എസ് ആർ കോൺഗ്രസിന്‍റെ സ്ഥാനാർഥി. അവിനാഷിന്റെ പ്രചാരണത്തിനായി ഇന്നലെ കടപ്പയിൽ എത്തിയപ്പോളാണ് ജഗൻ, ശർമ്മിളക്ക് വോട്ട് ചെയ്യുന്നത് വൈ എസ് രാജശേഖര റെഡ്ഢിയുടെ പാരമ്പര്യത്തിന് കളങ്കമെന്ന പ്രസ്താവന നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം