'ജോലി സമയം കുറച്ചത് അറിഞ്ഞിട്ട് പോലുമില്ല, നട്ടുച്ചയ്ക്കും തൊഴിലുറപ്പ് ജോലി തുടരുന്നു', കര്‍ണാടകയിലെ സര്‍വേ

Published : Apr 17, 2025, 10:26 PM IST
'ജോലി സമയം കുറച്ചത് അറിഞ്ഞിട്ട് പോലുമില്ല, നട്ടുച്ചയ്ക്കും തൊഴിലുറപ്പ്   ജോലി തുടരുന്നു', കര്‍ണാടകയിലെ സര്‍വേ

Synopsis

ആശ്വാസകരമായ സര്‍ക്കാര്‍ തീരുമാനം ഉണ്ടായിട്ടും, ഇതിനെ കുറിച്ച് ഒരു സൂചന പോലും ഈ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് ഉണ്ടായിരുന്നില്ല

ബെലഗാവി: കനത്ത താപനിലയെ തുടര്‍ന്ന് ജോലി സമയം കുറച്ചത് അറിയാതെ 75 ശതമാനം തൊഴിലുറപ്പ് തൊഴിലാളികളും ജോലി ചെയ്യുന്നതായി സര്‍വേ റിപ്പോര്‍ട്ട്. കർണാടകയിലെ കിത്തൂർ (ബെലഗാവി), കല്യാൺ (കലബുറഗി) മേഖലകളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നതോടെയാണ് തൊഴിലുറപ്പ് നിയമപ്രകാരം (എംജിഎൻആർഇജിഎ) സംസ്ഥാന സർക്കാർ അടുത്തിടെ ജോലിഭാരത്തിൽ 30 ശതമാനം കുറവ് പ്രഖ്യാപിച്ചിരുന്നു.

ഏറെ ആശ്വാസകരമായ സര്‍ക്കാര്‍ തീരുമാനം വന്നിട്ടും, ഇതിനെ കുറിച്ച് ഒരു സൂചന പോലും ഈ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് ഇല്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നയം നടപ്പാക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി ഗവേഷകർ ഗ്രാമവികസന, പഞ്ചായത്ത് രാജ് (ആർഡിപിആർ) വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവര്‍ക്ക് സർവേ കണ്ടെത്തലുകൾ സമർപ്പിച്ചു.

ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ ആറ് പഞ്ചായത്തുകളിലായി ഏപ്രിൽ 10 നും 12 നും ഇടയിൽ നടത്തിയ സർവേയിൽ 124 എംജിഎൻആർഇജിഎ തൊഴിലാളികളെയാണ് ഉൾപ്പെടുത്തിയത്. ഞെട്ടിപ്പിക്കുന്ന കാര്യം അവരിൽ 75 ശതമാനം പേരും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ജോലി ചെയ്യുന്നത് തുടരുകയാണ്. അവരുടെ ജോലി സമയത്തിൽ കുറവൊന്നും വരുത്തിയിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. 25ശതമാനം പേർ മാത്രമാണ് ഇതിനെ കുറിച്ച് അറിയാമെന്ന് പറഞ്ഞത്. സർക്കാരിതര സംഘടനയായ ആക്ഷൻ എയ്ഡാണ് അടുത്തിടെ സര്‍വേ നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി