പാർട്ടി സോണിൽ 10000 സിസിടിവികൾ, ആയിരക്കണക്കിന് പൊലീസുകാർ, പുതുവർഷാഘോഷത്തിന് ബെംഗളൂരു സജ്ജം; ഡി കെ ശിവകുമാർ

By Web Desk  |  First Published Dec 30, 2024, 9:52 PM IST

കരുതലോടെയും ഉത്തരവാദിത്തത്തോടെയും പുതുവർഷം ആഘോഷിക്കാനുള്ള നടപടികളുമായി കർണാടക സർക്കാർ


ബെംഗളൂരു: പുതുവർഷ ആഘോഷങ്ങൾ കൈവിട്ട് പോകാതിരിക്കാൻ കർശന നിയന്ത്രണങ്ങളുമായി കർണാടക. ആഘോഷങ്ങളുടെ മാറ്റ് കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം ആളുകളുടെ സുരക്ഷ മുന്നിൽ കണ്ടാണ് നടപടിയെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രതികരണം. സമൂഹമാധ്യമങ്ങളിലെ ആഘോഷങ്ങൾ ആരേയും വേദനിപ്പിക്കാതെയാവാൻ ശ്രദ്ധിക്കണമെന്നും ഡി കെ ശിവകുമാർ നെറ്റിസൺസിനോട് ആവശ്യപ്പെട്ടു. 

ഡിസംബർ 31 നഗരത്തിലെ ആഘോഷ പാർട്ടികളിൽ നിരീക്ഷണത്തിനായി 10000 സിസിടിവി ക്യാമറകളാണ് സജ്ജമായിട്ടുള്ളതെന്നും ഡി കെ ശിവകുമാർ വിശദമാക്കി. അന്തർദേശീയ തലത്തിൽ ബെംഗളൂരുവിന്റെ പേരിന് കളങ്കം വരുന്ന രീതിയിലുള്ള പ്രവർത്തികളിൽ ഏർപ്പെടരുതെന്നും ഡി കെ ശിവകുമാർ യുവ തലമുറയോട് ആവശ്യപ്പെട്ടു. കരുതലോടെയും ഉത്തരവാദിത്തത്തോടെയും പുതിയ വർഷത്തിനായി ഒരുങ്ങാമെന്നും ഡി കെ ശിവകുമാർ വിശദമാക്കി. ഒരു തരത്തിലുമുള്ള നിയമ ലംഘനങ്ങളോടും സർക്കാർ സഹിഷ്ണുത കാണിക്കില്ലെന്നും ഡി കെ ശിവകുമാർ വിശദമാക്കി. 

Latest Videos

ന്യൂഇയറിന് തൊട്ട് മുൻപുള്ള ഏറ്റവും വലിയ ആഘോഷം, ഗോവയിൽ സൺബേണിനിടെ കുഴഞ്ഞ് വീണ് 26കാരന് ദാരുണാന്ത്യം

ആഘോഷങ്ങളുടെ പേരിലുള്ള അക്രമങ്ങൾ നിരീക്ഷണത്തിലാണെന്നും ഡി കെ ശിവകുമാർ വിശദമാക്കി. അനാവശ്യ സംഭവങ്ങൾ നഗരത്തിലുണ്ടാവാതിരിക്കാനുള്ള ഒരുക്കങ്ങൾ പൂർണമാണെന്ന് കർണാടക ആഭ്യന്തര മന്ത്രിയുടെ വിശദമാക്കി. ആയിരക്കണക്കിന് പൊലീസുകാരനാണ് വിവിധയിടങ്ങളിലായി ഡ്യൂട്ടിയിലുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!