ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ്.
ദില്ലി: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശ് മീററ്റിലെ ബദ്ല സ്വദേശിയായ സ്വാതി യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടി പത്തുവര്‍ഷം മുന്‍പാണ് ദില്ലിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു. മരണത്തില്‍ ബന്ധുക്കള്‍ സംശയമൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-255 2056)
'വിദേശ വനിതയെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തി', ഹോംസ്റ്റേകളിലെത്തിച്ച് പീഡനം; യുവാവ് പിടിയില്‍