മരണകാരണം കൊവിഡെന്ന് സംശയം, ആരും സഹായിച്ചില്ല; മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഉന്തുവണ്ടിയിൽ

By Web Team  |  First Published Jul 19, 2020, 10:44 AM IST

കൊവിഡ് ബാധിച്ച് മരിച്ചതാണെന്ന സംശയം മൂലം ബന്ധുക്കളാരും ഇവരെ സഹായിക്കാൻ തയ്യാറായില്ല. ബെല​ഗാവിയിലെ അഥാനി താലൂക്കിലാണ് സംഭവം.
 


ബലേ​ഗാവി: ഭർത്താവിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് ഭാര്യ കൊണ്ടുപോയത് ഉന്തുവണ്ടിയിൽ. കൊവിഡ് ബാധ മൂലമാണ് ഇയാൾ മരിച്ചതെന്ന് സംശയമുള്ളതിനാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് സ്ത്രീ പറയുന്നു. ഇവരും മകനും മാത്രമാണ് മൃതദേഹത്തിനൊപ്പമുണ്ടായിരുന്നത്. കർണാടകത്തിലെ ബലേ​ഗാവിയിലാണ് കണ്ണീരണിയിക്കുന്ന ഈ ദൃശ്യങ്ങൾ. കൊവിഡ് ബാധിച്ച് മരിച്ചതാണെന്ന സംശയം മൂലം ബന്ധുക്കളാരും ഇവരെ സഹായിക്കാൻ തയ്യാറായില്ല. ബെല​ഗാവിയിലെ അഥാനി താലൂക്കിലാണ് സംഭവം.

രണ്ട് ദിവസം മുമ്പാണ് ഇയാൾ മരിച്ചത്. കൊവിഡ് ബാധ മൂലമാണ് മരിച്ചതെന്ന ഭയം മൂലം അടുത്ത ബന്ധുക്കൾ പോലും മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കാനെത്തിയില്ല. എന്നാൽ, പിന്നീട് നടന്ന പരിശോധനയിൽ ഇയാൾ കൊവിഡ് നെ​ഗറ്റീവാണെന്ന് കണ്ടെത്തി. കർണാടകയിൽ വെള്ളിയാഴ്ച 3693 പുതിയ കൊവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. 115 പേർ മരിച്ചതായി സംസ്ഥാന ആരോ​ഗ്യ വകുപ്പ് അറിയിച്ചു. 

Latest Videos

സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 55115 ആണ്. ഇതിൽ 33205 കേസുകൾ സജീവമായിട്ടുള്ളവയാണ്. 20507 കേസുകൾ സുഖം പ്രാപിച്ചതായി റിപ്പോർട്ടുണ്ട്. ഇതുവരെ 1147 പേരാണ് മരിച്ചത്. 

click me!