ഇത്തരം വാർത്തകൾ ചില മാധ്യമങ്ങളിൽ വന്നിട്ടുണ്ടെന്നും അത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നും ലോകാര്യോഗ്യസംഘടന വ്യക്തമാക്കി
ദില്ലി: 15-18 വയസ് പ്രായമുള്ളവർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പിന് കോവാക്സിൻ ഉപയോഗിക്കുന്നതിന് അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടില്ലെങ്കിലും, ഇത്തരത്തിൽ അനുമതി നൽകിയതായുള്ള റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്നും ലോകാരോഗ്യ സംഘടന. ഇത്തരം വാർത്തകൾ ചില മാധ്യമങ്ങളിൽ വന്നിട്ടുണ്ടെന്നും അത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നും ലോകാര്യോഗ്യസംഘടന വ്യക്തമാക്കി.
ലോകാര്യോഗ്യസംഘടന പറയുന്നത്
undefined
15-18 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിന് കോവാക്സിൻ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടില്ലെങ്കിലും, ഇത്തരത്തിൽ അനുമതി നൽകിയതായുള്ള റിപ്പോർട്ടുകൾ ചില മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. അത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്.
2021 ഡിസംബർ 27-ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതിയെ കുറിച്ച് എവിടെയും പരാമർശിച്ചിട്ടില്ല. പേജ് 4-ൽ ഉപശീർഷകം (E) യില് "15-18 വയസ്സ് പ്രായമുള്ള പുതിയ ഗുണഭോക്താക്കൾ" എന്ന തലക്കെട്ടിന് കീഴിലുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ, "അത്തരം ഗുണഭോക്താക്കൾക്ക്, പ്രതിരോധ കുത്തിവയ്പ്പിന് കോവാക്സിൻ മാത്രമേ ലഭ്യമാകൂ, കാരണം 15-18 പ്രായപരിധിയിലുള്ളവർക്ക് അടിയന്തര ഉപയോഗ അനുമതിയുള്ള ഒരേയൊരു വാക്സിൻ ആണിത്" എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
12-18 വയസ്സ് പ്രായമുള്ളവർക്ക് കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ദേശീയ നിയന്ത്രണ ഏജൻസി ആയ CDSCO, 2021 ഡിസംബർ 24-ന് അനുമതി നൽകിയിട്ടുണ്ട്.