ഇത്തവണ പത്താന്‍ കരുത്തിന് മുന്നില്‍ അടിപതറിയ ചൗധരി വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. നിര്‍മല്‍കുമാര്‍ സാഹക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുപോലുമായി.
കൊല്‍ക്കത്ത: ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവ് അധീര്‍രഞ്ജന്‍ ചൗധരി പിന്നില്‍. 1999 മുതല്‍ പശ്ചിമ ബംഗാളിലെ ബെർഹാംപൂരിനെ പാര്‍ലമെന്‍റില്‍ പ്രതിനിധാനം ചെയ്യുന്ന അധീര്‍ രഞ്ജന്‍ ചൗധരി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താനോട് 29781 വോട്ടുകള്‍ക്ക് പിന്നിലാണ്.
പരമ്പരാഗതമായി കോണ്‍ഗ്രസ് കൈവശം വെച്ചിരുന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി യൂസഫ് പത്താനെ പ്രഖ്യാപിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചെങ്കിലും ആശങ്കകളെയെല്ലാം സിക്സറിന് പറത്തിയാണ് യൂസഫ് പത്താന്‍ മുന്നേറുന്നത്. 2014ലും 2019ലും ശക്തമായിരുന്ന മമതാ തരംഗത്തില്‍ പോലും മണ്ഡലം നിലനിര്‍ത്തിയ അധീര്‍ രഞ്ജന്‍ ചൗധരിയെ കോണ്‍ഗ്രസ് ലോക്സഭയിലെ കക്ഷി നേതാവുമാക്കിയിരുന്നു.
undefined
: തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്; നിലംതൊടാതെ കെസിആറിന്‍റെ ബിആര്‍എസ്
എന്നാല്‍ ഇത്തവണ പത്താന്‍ കരുത്തിന് മുന്നില്‍ അടിപതറിയ ചൗധരി വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. നിര്‍മല്‍കുമാര്‍ സാഹക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുപോലുമായി. കോണ്‍ഗ്രസ് സുരക്ഷിത സീറ്റായി കരുതിയിരുന്ന ബെർഹാംപൂരില്‍ വിജയം നേടിയാല്‍ അത് മമതയുടെ മറ്റൊരു നേട്ടമാകും. ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കാതെ ഒറ്റക്ക് മത്സരിക്കാനുള്ള മമതയുടെ തീരുമാനത്തെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയ കൂടിയാണ് യൂസഫ് പത്താന്‍റെ മുന്നേറ്റം. 2019ലെ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്‍റെ അപൂര്‍വ സര്‍ക്കാരിനെ 80,696 വോട്ടുകള്‍ക്കാണ് അധീര്‍രഞ്ജന്‍ ചൗധരി ബെർഹാംപൂരിൽ പരാജയപ്പെടുത്തിയത്.
പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കാനായി പ്രതിഫലം വാങ്ങിയെന്ന ആരോപണത്തില്‍ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട മഹുവ മൊയ്ത്ര കൃഷ്ണനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി അമൃത റോയിക്കെതിരെ 51880 വോട്ടുകള്‍ക്ക് മുന്നിലാണെന്നതും മമതയുടെ വിജയമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക