കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു: വാരാന്ത്യ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര

By Web Team  |  First Published Apr 4, 2021, 7:14 PM IST

കൊവിഡ് വര്‍ദ്ധിക്കുന്നത് തടയാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് രാത്രി കര്‍ഫ്യൂ മഹാരാഷ്ട്ര നടപ്പിലാക്കിയെങ്കിലും ഇതില്‍ കാര്യമായ ഫലം ഉണ്ടാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ പുതിയ നീക്കം. 


മുംബൈ: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പാശ്ചത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. സര്‍ക്കാറിന്‍റെ തീരുമാനങ്ങള്‍ വിശദീകരിക്കാനും അന്തിമ തീരുമാനം എടുക്കാനും ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ മറ്റുള്ളവര്‍ എന്നിവരുമായി തിരക്കിട്ട ചര്‍ച്ചയിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 

കൊവിഡ് വര്‍ദ്ധിക്കുന്നത് തടയാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് രാത്രി കര്‍ഫ്യൂ മഹാരാഷ്ട്ര നടപ്പിലാക്കിയെങ്കിലും ഇതില്‍ കാര്യമായ ഫലം ഉണ്ടാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ പുതിയ നീക്കം. ഇത് പ്രകാരം ഇപ്പോള്‍ തുടരുന്ന രാത്രി കര്‍ഫ്യൂ തുടരും.  എന്നാല്‍ സമയം ദീര്‍ഘിപ്പിക്കും. രാത്രി 8 മണി മുതല്‍ രാവിലെ 7 മണിവരെയായിരിക്കും രാത്രി കര്‍ഫ്യൂ.

Latest Videos

അതേ സമയം തന്നെ വാരാന്ത്യങ്ങളില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. വെള്ളിയാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കുന്ന ലോക്ക് ഡൌണ്‍ തിങ്കളാഴ്ച രാവിലെ 7 മണിവരെ തുടരും. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും 50 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഓട്ടോ, ടാക്സി, പൊതുഗതാഗതം എന്നിവയില്‍ 50 ശതമാനം യാത്രക്കാരയെ അനുവദിക്കൂ. തീയറ്റര്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍ എന്നില അടച്ചിട്ടും. 

ഈ തീരുമാനങ്ങള്‍ നടപ്പിലാക്കുവനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കുന്നത്. ഇന്നോ നാളെയോ ഇതില്‍ അന്തിമ തീരുമാനം വരും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. 

കഴിഞ്ഞ ദിവസം 93,249 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍ മാത്രം ഈ കേസുകളുടെ 81.42 ശതമാനം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മഹാരാഷ്ട്ര, കര്‍ണാടക, ചത്തീസ്ഗഢ്, ദില്ലി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നു. 

ഈ സംസ്ഥാനങ്ങളോട് ശക്തമായ നടപടി എടുക്കാന്‍ കേന്ദ്രം ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്‍റെ വ്യാപനമാണ് രാജ്യത്തെ പുതിയ കൊവിഡ് തരംഗത്തിന് കാരണമെന്നാണ്  ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

പ്രദേശിക ലോക്ക്ഡൌണുകള്‍, കണ്ടെയ്മെന്‍ സോണുകള്‍ പോലുള്ള കര്‍ശ്ശന നടപടികള്‍ വേണ്ടിവരുമെന്നാണ് കേന്ദ്രത്തിന്‍റെ കൊവിഡ് സംബന്ധിച്ച ടാസ്ക് ഫോര്‍സ് തലവന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

click me!