പെൺകുട്ടികളുടെ കുളിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവം, പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ച് ബിജെപി, വൻപ്രതിഷേധം

By Web Team  |  First Published Jul 28, 2023, 6:01 PM IST

പിഎഫ്ഐ നിരോധനത്തെത്തുടർന്ന് പിഎഫ്ഐ വനിതാ വിഭാഗം സജീവമായെന്ന് ബിജെപിക്ക് സംശയമുണ്ടെന്നും അവരുടെ പ്രവർത്തനത്തിന്റെ ഭാഗമായിരിക്കാം ഒളിക്യാമറയെന്നും എംഎല്‍എ പറഞ്ഞു.


ബെം​ഗളൂരു: സ്വകാര്യ പാരാ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ ഫോൺ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസ് എൻഐഎയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രതിഷേധ റാലിയുടെ ഭാ​ഗമായി ഉഡുപ്പിയിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കി, ബിജെപി ഓഫീസ് മുതൽ ഉഡുപ്പിയിലെ എസ്പി ഓഫീസ് വരെയാണ് റാലി സംഘടിപ്പിച്ചത്. ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ സർക്കാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ മുദ്രാവാക്യം മുഴക്കി.

കർണാടക സർക്കാർ ഹിന്ദു വിരുദ്ധരാണെന്നും ബിജെപി ആരോപിച്ചു. ദേശീയ വനിതാ കമ്മീഷൻ അം​ഗം ഖുശ്ബുവിനെതിരെയും ബിജെപി രം​ഗത്തെത്തി. ബിജെപിയിൽ ചേർന്നെങ്കിലും എൻ‌സി‌ഡബ്ല്യു അംഗം ഖുശ്ബു സുന്ദറിന് കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്ന് ബൈന്ദൂർ എംഎൽഎ ഗുരുരാജ് ഗന്തിഹോളേ പറഞ്ഞു. ഖുശ്ബു ആരുമായാണ് ഈ വിഷയം ചർച്ച ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല. കേസിൽ തീരുമാനമെടുക്കാൻ അവർക്ക് കഴിവുള്ളതായി തോന്നുന്നില്ല. അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഒളിക്യാമറ ഇല്ലെന്ന് അവർ പറഞ്ഞു. എന്നാൽ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചെന്ന കാര്യം അവർ നിഷേധിച്ചില്ലെന്നും എംഎൽഎ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് ഉചിതമല്ലെന്നും എംഎൽഎ വ്യക്തമാക്കി.

Latest Videos

Read More.... മുഖ്യമന്ത്രി സമാധാന അന്തരീക്ഷം തകർക്കാൻ കുടപിടിക്കുന്നു, കൊലവിളിക്കാർക്കെതിരെ കേസെടുക്കണം: സുധാകരൻ

കേസിൽ പിഎഫ്ഐ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഉഡുപ്പി എംഎൽഎ യശ്പാൽ സുവർണ പറഞ്ഞു. പിഎഫ്ഐ നിരോധനത്തെത്തുടർന്ന് പിഎഫ്ഐ വനിതാ വിഭാഗം സജീവമായെന്ന് ബിജെപിക്ക് സംശയമുണ്ടെന്നും അവരുടെ പ്രവർത്തനത്തിന്റെ ഭാഗമായിരിക്കാം ഒളിക്യാമറയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ ബിജെപിക്ക് വിശ്വാസമില്ലാത്തതിനാൽ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

click me!