നിയമ ഭേദഗതി സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ: വഖഫ് ബോർഡിൻ്റെ വിമർശനം തള്ളി ബിജെപി, ബില്ല് ഇന്ന് പാർലമെൻ്റിൽ

By Web TeamFirst Published Aug 5, 2024, 7:22 AM IST
Highlights

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായുള്ളതാണ് ഭേദഗതി ബില്ല്

ദില്ലി: വഖഫ് നിയമത്തിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് നിലപാട് തള്ളി ബിജെപി. നിയമഭേദഗതി മുസ്ലിം വിഭാഗത്തിൽ നിന്നുള്ള പരാതികളുടെ കൂടി അടിസ്ഥാനത്തിലെന്നാണ് ബിജെപിയുടെ വാദം. വഖഫ് ബോർഡിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ശ്രമമെന്നും ബിജെപി വിശദീകരിക്കുന്നു. വഖഫ് നിയമത്തിലെ മാറ്റങ്ങൾ മത സ്വാതന്ത്ര്യത്തിന് എതിരെന്ന് വ്യക്തിനിയമ ബോർഡ് കുറ്റപ്പെടുത്തിയിരുന്നു.

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായുള്ളതാണ് ഭേദഗതി ബില്ല്. ഇന്ന് പാർലമെൻ്റിൽ ബില്ല് കേന്ദ്രസ‍ക്കാർ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. വഖഫ് ബോർഡിൻ്റെ സ്വത്ത് എന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കുന്ന വ്യവസ്ഥകള്‍ നിയമ ഭേദഗതിയിലൂടെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമം. വഖഫ് കൗണ്‍സിലുകളിലും, സംസ്ഥാന വഖഫ് ബോര്‍ഡുകളിലും വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തും. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ അമിത അധികാരം എടുത്ത് കളയാനും ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!