ആശുപത്രിയില്‍ നിന്നും പരിശോധന കഴിഞ്ഞ് മടങ്ങും വഴി പോലീസ് സംഘം 40 കിലോമീറ്റര്‍ ദൂരെയുള്ള റായിക്കോട്ടിലെ വിവാഹ പരിപാടിയില്‍ ലക്കി സിന്ധുവിനെ എത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേരളത്തിലെ പല കൊലക്കേസ് പ്രതികള്‍ക്കും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജയിലിനുള്ളില്‍ വിഐപി പരിഗണന കിട്ടുന്നുവെന്നത് ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണ്. ഏറ്റവും ഒടുവിലായി ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും സംഘവും അതിസുരക്ഷയുള്ള വിയ്യൂര്‍ ജയിലില്‍ കലാപം അഴിച്ച് വിട്ടെന്ന വാര്‍ത്ത പുറത്തെത്തിയത്. ഇതിന് പിന്നാലെ കൊടി സുനിയെ വിയ്യൂരില്‍ നിന്നും മാറ്റിയെന്ന വാര്‍ത്തയുമെത്തി. ഇതിനിടെയാണ് പഞ്ചാബില്‍ നിന്നും മറ്റൊരു വാര്‍ത്ത വരുന്നത്. തട്ടിക്കൊണ്ട് പോകൽ കേസിൽ ലുധിയാന സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ട ലക്കി സന്ധു എന്ന സവോത്തം സിംഗ് ഒരു വിവാഹ പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതിന് പിന്നാലെ ജയില്‍ ശിക്ഷ നേരിടുന്ന ഒരാള്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തത് രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി രംഗത്തെത്തി. പഞ്ചാബില്‍ നിലവില്‍ എഎപിയാണ് ഭരിക്കുന്നത്. ലക്കി സിന്ധു പഞ്ചാബ് യുത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് ബിജെപി ആരോപിച്ചു.
ലക്കി സന്ധുവിനെ ജയിലില്‍ നിന്നും മെഡിക്കല്‍ ചെക്കപ്പിനായി കൊണ്ടു പോയതായിരുന്നു. ഇതിനിടെയാണ് ഇയാള്‍ വിവാഹ പാര്‍ട്ടിയിലെത്തി നൃത്തം ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ഒരു സബ് ഇന്‍സ്പെക്ടര്‍ അടക്കം രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പഞ്ചാബ് പോലീസ് സസ്പെന്‍റ് ചെയ്തു. ഡിസംബർ എട്ടിന് മൂത്രാശയ സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്ക് ലക്കി സന്ധുവിനെ ജയില്‍ നിന്നും കൊണ്ട് പോയിരുന്നു. ഇതിനിടെയാണ് ഇയാള്‍ പൊലീസ് സഹായത്തോടെ വിവാഹാഘോഷത്തില്‍ പങ്കെടുത്തത്. ഇയാള്‍ക്കെതിരെ കലാപം, തട്ടിക്കൊണ്ടുപോകൽ, ആക്രമണം, കൊള്ളയടിക്കൽ, വെടിവയ്പ്പ് തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ബിഹാറില്‍ നിന്നും അത്യാധുനീക ഏഴ് 'പേന പിസ്റ്റളു'കള്‍ പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍ !
Lucky Sandhu, Punjab Youth Congress Leader who is currently lodged in Ludhiana Jail, was seen dancing at a wedding program held at Mehal Mubarak Palace on Hissowal Raikot Road in Mullanpur, Ludhiana. According to the Jail Superintendent, Shivraj Singh, Lucky Sandhu had gone for… pic.twitter.com/AnvVx4aawp
— Gagandeep Singh (@Gagan4344)ലക്കി സിന്ധുവിനെ ജയില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ട് പോയത് ജയില്‍ ഉദ്യോഗസ്ഥരല്ലെന്നും പോലീസ് ഉദ്യോഗസ്ഥരാണെന്നും ജയില്‍ വകുപ്പ് പറയുന്നു. ആശുപത്രിയില്‍ നിന്നും പരിശോധന കഴിഞ്ഞ് മടങ്ങും വഴി പോലീസ് സംഘം 40 കിലോമീറ്റര്‍ ദൂരെയുള്ള റായിക്കോട്ടിലെ വിവാഹ പരിപാടിയില്‍ ലക്കി സിന്ധുവിനെ എത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹാഘോഷത്തിനിടെ ഒരു കൂട്ടം ആളുകളുടെ നടുവില്‍ നിന്ന് നൃത്തം ചെയ്യുന്ന ലക്കി സിന്ധുവിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ മംഗൾ സിംഗ്, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ കുൽദീപ് സിംഗ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം