പഞ്ചാബില്‍ പിഎം കെയറിലൂടെ ലഭിച്ച വെന്‍റിലേറ്ററുകള്‍ കേടുവന്നതായി പരാതി

By Web Team  |  First Published May 12, 2021, 11:12 PM IST

ഒന്നോ രണ്ട് മണിക്കൂറുകള്‍ മാത്രമാണ് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്


പഞ്ചാബില്‍ പിഎം കെയറിലൂടെ ലഭിച്ച വെന്‍റിലേറ്ററുകള്‍ കേടുവന്നതായി പരാതി. കഴിഞ്ഞ വര്‍ഷം പിഎം കെയറിലൂടെ ലഭിച്ച വെന്‍റിലേറ്ററുകള്‍ സ്ഥാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കേടുവന്നെന്നാണ് പരാതി. ഫരിദ്കോട്ടിലെ ഗുരു ഗോബിന്ദ് സിംഗ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വിതരണം ചെയ്ത 80 വെന്‍റിലേറ്ററുകളില്‍ 71 എണ്ണം കേടുവന്നതായാണ് പരാതിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്നോ രണ്ട് മണിക്കൂറുകള്‍ മാത്രമാണ് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്.

ഈ വെന്‍റിലേറ്ററുകളുടെ നിലവാരം കുറവെന്നാണ് ആരോപണം. രോഗികള്‍ക്കായി ഈ വെന്‍റിലേറ്ററുകളെ വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് ബാബാ ഫരീദ് ആരോഗ്യ സര്‍വ്വകലാശാല വെസ് ചാന്‍സലര്‍ ഡോ രാജ് ബഹാധൂര്‍ ഇന്ത്യ ടുഡേയോട് വിശദമാക്കിയത്. നിലവില്‍ ഫരീദ്കോട്ട് മെഡിക്കല്‍ കോളേജില്‍ 39 വെന്‍റിലേറ്ററുകളാണ് ഇവിടെയുള്ളതെന്നും ഇവയില്‍ 32 എണ്ണം പ്രവര്‍ത്തിക്കുന്നവയാണെന്നും അധികൃതര്‍ വിശദമാക്കുന്നു.

Latest Videos

undefined

വെന്‍റിലേറ്ററുകളുടെ എണ്ണം കുറയുന്നത് 300 ഓളം കോവിഡ് രോഗികളുടെ ചികിത്സ പ്രശ്നത്തിലാക്കുന്നതായാണ് ആരോപണമെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 25 കോടി രൂപ ചെലവില്‍ 250 വെന്‍റിലേറ്ററുകളാണ് കഴിഞ്ഞ വര്‍ഷം പഞ്ചാബിന് നല്‍കിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. ഇവയില്‍ മിക്കതും പാക്കറ്റ് പോലും അഴിക്കാതെ സംസ്ഥാന ആരോഗ്യ വകുപ്പില്‍ കെട്ടിക്കിടക്കുകയാണെന്നും ചിലത് കേടുവന്നിരിക്കുകയാണെന്നുമാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!