വീരപ്പൻ വേട്ടയുടെ പേരിൽ നടന്ന ക്രൂരതയിൽ ഇരകൾക്ക് നീതി,വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ തള്ളി

By Kishor Kumar K C  |  First Published Sep 29, 2023, 11:13 AM IST

ഇരകൾക്ക് സർക്കാർ ജോലി നൽകണമെന്ന് കോടതി.ബലാൽസംഗം ചെയ്ത 17 ജീവനക്കാർ 5 ലക്ഷം വീതം ഇരകൾക്ക് നൽകണം


ചെന്നൈ: വീരപ്പൻ വേട്ടയുടെ പേരിൽ നടന്ന ക്രൂരതയിൽ ഇരകൾക്ക് നീതി കിട്ടി . വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി .215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി ഉത്തരവിട്ടു .1992 ജൂണിലാണ് 18 ഗോത്രവർഗ്ഗ യുവതികളെ ബലാൽസഗം ചെയ്തത്.വനം വകുപ്പ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരായിരുന്നു പ്രതികൾ .4 ഐഎഫ്എസ്  ഉദ്യോഗസ്ഥർ അടക്കം പ്രതി പട്ടികയിലുണ്ടായിരുന്നു .2011ലെ പ്രത്യേക കോടതി ഉത്തരവിനെതിരെ ആണ് അപ്പീൽ നൽകിയത്.ഇരകൾക്ക് സർക്കാർ ജോലി നൽകണമെന്ന് കോടതി നിര്‍ദേശിച്ചു.ബലാൽസംഗ ചെയ്ത 17 ജീവനക്കാർ 5 ലക്ഷം വീതം ഇരകൾക്ക് നൽകണം .( 5 ലക്ഷം സർക്കാരും).വചാതി ഗ്രാമത്തിന്‍റെ  ജീവിതനിലവാരം ഉയർത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.വിധി പ്രസ്താവത്തിന് മുൻപ് ജഡ്ജി ഗ്രാമം സന്ദർശിച്ചിരുന്നു.അന്നത്തെ ജില്ലാ കളക്ടർ, എസ് പി,ഡിഎഫ്ഒ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശമുണ്ട്.

വചാതി കൂട്ട ബലാൽസംഗ കേസ്  

Latest Videos

undefined

*1992 ജൂൺ 20 ന് ധർമപുരി ജില്ലയിൽ നടന്ന സംഭവം 

*വീരപ്പനെ സഹായിക്കുന്നു എന്നാരോപിച്ച് വചാതി ഗ്രാമം വളഞ്ഞു 

*സംഘത്തിൽ 155 വനം വകുപ്പ് ജീവനക്കാർ, 108 പോലീസുകാർ, 6 റവന്യു ജീവനക്കാർ 

*18 ആദിവാസി സ്ത്രീകളെ ബലാൽസംഗം ചെയ്തു 

*ട്രക്കിൽ ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിച്ച് പീഡിപ്പിച്ചു 

*നൂറിൽ അധികം പേരെ തല്ലിചതച്ചു 

*കുടിലുകൾ തല്ലിതകർക്കുകയും സാധനങ്ങൾ എടുത്തുകൊണ്ടു പോവുകയും ചെയ്തു 

*90 സ്ത്രീകളെയും 28 കുട്ടികളെയും 3 മാസം തടവിൽ ഇട്ടു 

*സിപിഎം പൊതുതാല്പര്യഹർജി നൽകിയപ്പോൾ ജയലളിത സർക്കാർ എതിർത്തു 

*1995ഇൽ സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

*2011ൽ പ്രത്യേക കോടതി എല്ലാവരും കുറ്റക്കാർ എന്ന് വിധിച്ചു 

*12 പേർക്ക് 10 വർഷം തടവും 5 പേർക്ക് 7 വർഷം തടവും ബാക്കി ഉള്ളവർക്ക് 2-7 വർഷം തടവും 

*54 പ്രതികൾ വിചാരണ കാലയളവിൽ മരിച്ചു 

*പ്രതികൾ അപ്പീലുമായി മദ്രാസ് ഹൈക്കോടതിയിലെത്തി 

*ജസ്റ്റിസ് പി.വേൽമുരുകൻ വിധി പ്രസ്താവിച്ചു

click me!