'ക്യാൻസർ മാറുമോ? ഉറപ്പില്ല! പണം ചിലവാക്കുന്നില്ല, ഭാര്യയെ കൂടെ കൂട്ടുന്നു'; 46 കാരൻ ഭാര്യയെ കൊന്ന് ജീവനൊടുക്കി

Published : Apr 17, 2025, 10:50 AM IST
'ക്യാൻസർ മാറുമോ? ഉറപ്പില്ല! പണം ചിലവാക്കുന്നില്ല, ഭാര്യയെ കൂടെ കൂട്ടുന്നു'; 46 കാരൻ ഭാര്യയെ കൊന്ന് ജീവനൊടുക്കി

Synopsis

ഇയാള്‍ ആദ്യം ഭാര്യയെ വെടിവെക്കുകയായിരുന്നു. വെടിയൊച്ച കേട്ട് കുട്ടികള്‍ ഓടിയെത്തി.

ഗാസിയാബാദ്: 46 കാരന്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഗാസിയാബാദിലാണ് അതിദാരുണമായ സംഭവം നടന്നത്. ക്യാന്‍സര്‍ ബാദിതനായിരുന്ന കുല്‍ദീപ് ത്യാഗിയും ഭാര്യ അന്‍ഷു ത്യാഗിയുമാണ് മരിച്ചത്. ഇരുവരും മരിച്ചുകിടന്ന മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 

'എനിക്ക് ക്യാന്‍സറാണ്. ആര്‍ക്കും അതിനെ പറ്റി അറിയില്ല.  ഇതില്‍ നിന്നും ഒരതിജീവനം ഇനി ഉണ്ടാവുമോ എന്ന് അറിയില്ല. എല്ലാം അനിശ്ചിതത്വത്തിലാണ്. ചികിത്സയ്ക്കു വേണ്ടി പണം ചിലവാക്കുന്നതിന് എനിക്ക് താല്പര്യമില്ല. ഞാന്‍ എന്‍റെ ഭാര്യയെയും കൂടെ കൊണ്ടുപോകുന്നു. കാരണം ഞങ്ങള്‍ എന്നും ഒന്നിച്ചായിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് എന്‍റെ തീരുമാനമാണ്. ഈ തീരുമാനത്തില്‍ ആരേയും പ്രത്യേകിച്ച് എന്‍റെ മക്കളെ കുറ്റപ്പെടുത്തരുത്' എന്നാണ് ആത്മഹത്യാ കുറിപ്പില്‍ കുല്‍ദീപ് എഴുതിയിരിക്കുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്. റിട്ടയേര്‍ഡ് പട്ടാളക്കാരനായ കുല്‍ദീപിന്‍റെ അച്ഛനും ഇവര്‍ക്കൊപ്പമാണ് താമസം.

Read More:മാലിദ്വീപിലേക്കാണോ ? ഇസ്രയേൽ പൗരനാണോ ? എങ്കിൽ സ്റ്റോപ്; കടക്കാൻ അനുവാദമില്ല, വിലക്കേർപ്പെടുത്തി മാലിദ്വീപ്

ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം നടന്നത്. തന്‍റെ റിവോള്‍വര്‍ ഉപയോഗിച്ച് കുല്‍ദീപ് ആദ്യം ഭാര്യയെ വെടിവെച്ചു. തുടര്‍ന്ന് സ്വയം വെടിയുതിര്‍ത്തു. വെടിയൊച്ച കേട്ട് കുട്ടികള്‍ റൂമിലേക്ക് ഓടിയെത്തി മാതാപിതാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി റിവോള്‍വര്‍ പിടിച്ചെടുത്തു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു