കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ദില്ലി: കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് മന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
"ആരോഗ്യപ്രശ്നം ഗൗരവത്തോടെ എടുത്ത് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തി. പരിശോധനയില്‍ പോസിറ്റീവാണ് ഫലം. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി അടുത്തിടപ്പെട്ടവര്‍ നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെടുകയാണ്", മന്ത്രി ട്വിറ്ററിൽ കുറിച്ചു.
स्वास्थ्य संबंधी दिक्कतों को गंभीरता से लेते हुए मैंने कोरोना टेस्ट करवाया जिसकी रिपोर्ट पॉजिटिव आई है। चिकित्सकों के परामर्श पर अब इलाज चलेगा। जितने भी लोग पिछले दिनों मेरे संपर्क में आएं हैं, कृपया वह कोरोना को गंभीरता से लेते हुए अपना कोरोना टेस्ट करवा लें।
— Krishan Pal Gurjar (@KPGBJP)