കൊവിഡ് പൊസിറ്റീവാകുന്ന നാലാമത്തെ കേന്ദ്രമന്ത്രിയാണ് അര്‍ജുന്‍ റാം മേഘ്‌വാള്‍. നേരത്തെ കൊവിഡിനെ തുരത്താൻ 'ഭാഭിജി പപ്പടം' സഹായിക്കുമെന്ന അര്‍ജുന്‍ റാം മേഘ്‌വാളിന്‍റെ വിചിത്ര വാദം വിവാദമായിരുന്നു.
ദില്ലി: കൊവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ വാക്സിന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാകുന്നതിനിടെ 'ഭാഭിജി പപ്പടം' കഴിച്ച് വൈറസ് ബാധയെ പ്രതിരോധിക്കാമെന്ന് അവകാശപ്പെട്ട കേന്ദ്ര മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ അര്‍ജുന്‍ റാം മേഘ്‌വാളിനാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പൊസിറ്റീവാകുന്ന നാലാമത്തെ കേന്ദ്രമന്ത്രിയാണ് അര്‍ജുന്‍ റാം മേഘ്‌വാളെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. നിലവില്‍ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് മന്ത്രിയെ.
ചെറിയ രോഗലക്ഷണം കണ്ടപ്പോള്‍ കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവായി. തനിക്ക് വലിയ രീതിയിലുള്ള പ്രശ്നമില്ലെന്നും എയിംസില്‍ ചികിത്സയിലാണെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ ട്വീറ്റ് ചെയ്തു. സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ആരോഗ്യം സൂക്ഷിക്കണമെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.
कोरोना के शुरूआती लक्षण आने पर मैंने टेस्ट करवाया व पहली जाँच नेगेटिव आने के बाद आज दूसरी जाँच पॉजिटिव आई है।
मेरी तबीयत ठीक है परन्तु चिकित्सकीय सलाह पर AIIMS में भर्ती हूँ। मेरा निवेदन है कि जो लोग गत कुछ दिनों में मेरे संपर्क में आयें हैं, कृपया अपने स्वास्थ्य का ध्यान रखे ।
undefined
നേരത്തെ കൊവിഡിനെ തുരത്താൻ 'ഭാഭിജി പപ്പടം' സഹായിക്കുമെന്ന അര്‍ജുന്‍ റാം മേഘ്‌വാളിന്‍റെ വിചിത്ര വാദം വിവാദമായിരുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ 'ഭാഭിജി പപ്പടം' കഴിച്ചാല്‍ മതിയെന്ന വാദമാണ് അര്‍ജുന്‍ റാം മുന്നോട്ട് വച്ചത്. ശരീരത്തിന് ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായകമായ ഘടകങ്ങള്‍ ഭാഭിജി പപ്പടത്തിലുണ്ടെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. പപ്പടത്തെ പറ്റിയും അതിന്റെ ഗുണങ്ങളെ കുറിച്ചും അര്‍ജുന്‍ റാം വിവരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
കൊവിഡിനെ തുരത്താൻ 'ഭാഭിജി പപ്പടം' കഴിക്കൂ; വിചിത്ര വാദവുമായി കേന്ദ്രമന്ത്രി
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഒരു പപ്പട നിര്‍മ്മാതാവാണ് ഈ ഉല്‍പ്പന്നവുമായി തന്റെ അടുത്ത് എത്തിയതെന്നും ഇതിലെ ഘടകങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുമെന്നുമായിരുന്നു മന്ത്രിയുടെ അവകാശവാദം.