ആക്രി വിറ്റ് കേന്ദ്ര സർക്കാർ നേടിയത് 2364 കോടി രൂപ! അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

By Web Team  |  First Published Nov 11, 2024, 4:22 PM IST

ഖജനാവിന് സംഭാവന നൽകുക മാത്രമല്ല, സർക്കാർ വകുപ്പുകളിലുടനീളം ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയെന്നും മോദി അഭിനന്ദിച്ചു.


ദില്ലി: വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള ആക്രി സാധനങ്ങൾ വിറ്റതിലൂടെ സർക്കാർ  2,364 കോടി രൂപ നേടി. ഡിപ്പാർട്ട്മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (ഡിപിഐഐടി) ആണ് പദ്ധതി നടപ്പാക്കിയത്. വകുപ്പിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വെറും മൂന്ന് വർഷത്തിനുള്ളിലാണ് ഇത്രയും പണം നേടിയത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. 

Read More... പാളത്തിൽ നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനിടെ ട്രെയിനിടിച്ചു, പൊലീസുകാരന്‍റെ കൈ അറ്റു

Latest Videos

undefined

ഖജനാവിന് സംഭാവന നൽകുക മാത്രമല്ല, സർക്കാർ വകുപ്പുകളിലുടനീളം ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയെന്നും മോദി അഭിനന്ദിച്ചു. ഫിസിക്കൽ ഫയലുകൾ ഇല്ലാതാക്കുന്നതിനും ആക്രി സാധനങ്ങൾ നീക്കം ചെയ്യുകയും ചെയ്തതോടെ 15,847 ചതുരശ്ര അടി സ്ഥലം സ്വതന്ത്രമാക്കുകയും 16,39,452 രൂപ വരുമാനമുണ്ടാക്കുകയും ചെയ്‌തതായി നവംബർ 7-ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 

Asianet News Live

click me!