vuukle one pixel image
LIVE NOW

Budget 2025 Highlightst: മധ്യവർഗം ഹാപ്പി! 12 ലക്ഷം വരെ ആദായ നികുതിയില്ല; ബിഹാറിന് ബംപര്‍

union budget 2025 nirmala sitharaman 1 february 2025 live updatesunion budget 2025 nirmala sitharaman 1 february 2025 live updates

ധനമന്ത്രി നിര്‍മ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് 2025 ൽ സ്ത്രീകൾക്കും കർഷകർക്കും മധ്യവർഗത്തിനും ഹാപ്പിയാകുന്ന നിരവധി പ്രഖ്യാപനങ്ങൾ. ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്നാണ് പ്രഖ്യാപനം. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. അതേസമയം തന്നെ ബിഹാറിനും ബംപറടിച്ചിട്ടുണ്ട്. ബിഹാറിന് വാരിക്കോരി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

12:21 PM

ബജറ്റ് അവതരണം പൂര്‍ത്തിയായി

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് പാർലമെന്‍റിൽ സമർപ്പിച്ചു

12:14 PM

ആദായനികുതി പരിധി ഉയർത്തി

ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി.

  • 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം.
  • 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം.
  • 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക.
  • മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തും. 

12:12 PM

ആദായ നികുതി അടവ് വൈകിയാലും ശിക്ഷാ നടപടികൾ ഇല്ല

ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപിനം.

12:03 PM

ഇൻകം ടാക്സ് ആക്ട് ലഘൂകരിക്കും

പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികൾ ലഘൂകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയർത്തി. പരിധി ഒരു ലക്ഷമാക്കി.

12:02 PM

ഓഹരി വിപണി താഴേക്ക്

ബജറ്റിൻ്റെ പകുതി ഘട്ടം പിന്നിടുമ്പോൾ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 371ഉം നിഫ്റ്റി 99ഉം പോയിൻ്റ് താഴ്ന്ന് വ്യാപാരം നടക്കുന്നു.

12:01 PM

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.∙ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.∙ എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും.

11:57 AM

മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും

മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ ലിഥിയം അയൺ ബാറ്ററികളുടെയും വില കുറയും.

11:54 AM

36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി

36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു.

11:53 AM

ധനക്കമ്മി ജിഡിപിയുടെ 4.8%

2024-25 ലെ ധനക്കമ്മി ജിഡിപി യുടെ 4.8%

11:51 AM

2028 വരെ ജലജീവൻ പദ്ധതി

ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി.

11:49 AM

സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്

സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്. ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് നല്‍കും.

11:47 AM

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 100 % ആക്കി

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

11:46 AM

പുതിയ ആദായ നികുതി ബില്‍ വരുന്നു

പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി.

11:43 AM

എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം, 500 കോടി

എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

11:42 AM

പ്രതിപക്ഷം തിരികെയെത്തി

സഭ വിട്ടിറങ്ങിയ പ്രതിപക്ഷം പിന്നീട് തിരിച്ചെത്തി. ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമെന്ന്  പ്രതിപക്ഷം.

11:41 AM

ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ

ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും. ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയർത്തും. 

11:39 AM

ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങള്‍

കേന്ദ്ര ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങള്‍. ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ കൊണ്ടുവരും.

11:36 AM

ഓഹരി വിപണിയിൽ നേട്ടം

ബജറ്റ് പ്രഖ്യാപനങ്ങൾ തുടരവേ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 300 ഉം നിഫ്റ്റി 95 പോയിൻ്റും ഉയർന്നു.

11:34 AM

വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ

വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ. പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടും.

11:32 AM

ബിഹാറിനെ ഫുഡ് ഹബ്ബാക്കും

ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം. ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും. ബിഹാറിനുള്ള തുടർ പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്ത് പ്രതിപക്ഷം.

11:31 AM

മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ കൂടി

മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂടി. 

11:30 AM

വഴിയോര കച്ചവടക്കാർക്ക് വായ്പ സഹായം

പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും.

11:26 AM

ഐഐടി പറ്റ്ന വികസിപ്പിക്കും

ഐഐടി പറ്റ്ന വികസിപ്പിക്കുമെന്ന് പ്രഖ്യാപനം.

11:24 AM

അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി

കേന്ദ്ര ബജറ്റില്‍ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പദ്ധതി.

11:23 AM

കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റും

കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തദ്ദേശീയ കളിപ്പാട്ട നിർമ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. മെയ്ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം നല്‍കും.

11:16 AM

കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും

കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന് പ്രഖ്യാപനം. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നല്‍കുമെന്നും ധാനമന്ത്രി. 5.7 കോടി രൂപ നീക്കി വയ്ക്കും.

11:15 AM

ബിഹാറിന് മഖാന ബോർഡ്

ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്ന് പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്.

11:09 AM

പ്രതിപക്ഷം ഇറങ്ങി പോയി

ബജറ്റ് അവതരണത്തിനിടെ സഭയിൽനിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങി പോയത്.

11:08 AM

കേന്ദ്ര ബജറ്റ് 10 മേഖലകളായി തിരിച്ച്

10 മേഖലകളായി തിരിച്ച് ബജറ്റാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി.

11:06 AM

മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി

മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കം. 

11:04 AM

ബജറ്റവതരണം തുടങ്ങി

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി.

11:03 AM

പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം

ബജറ്റ് അവതരണം ആരംഭിക്കുന്നതിന് മുമ്പേ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചു. 

10:55 AM

സെൻസെക്‌സ് 200 പോയിൻ്റ് ഉയർന്നു

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. ബജറ്റ് പ്രസംഗത്തിന് മുമ്പ് സെൻസെക്‌സ് 200 പോയിൻ്റ് ഉയർന്നു.

ബജറ്റ് വാർത്തകൾ ഇംഗീഷിൽ വായിക്കാം

10:46 AM

ബജറ്റ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.

10:06 AM

നിർമല സീതാരാമൻ പാര്‍ലമെന്‍റിലെത്തി

ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാര്‍ലമെന്‍റിലെത്തി. രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിർമല സീതാരാമൻ പാര്‍ലമെന്‍റിലെത്തിയത്. ബജറ്റ് അവതരണം ഉടന്‍ ആരംഭിക്കും.

Finance Minister Nirmala Sitharaman arrives in Parliament; to present Union Budget 2025 shortly

Read Story |https://t.co/6OtNPkE4BN pic.twitter.com/nxSdhky7BH

— ANI Digital (@ani_digital)

9:40 AM

ധനമന്ത്രി രാഷ്ട്രപതിയെ കണ്ടു

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച. 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക.

| Delhi | Union Finance Minister Nirmala Sitharaman and MoS Finance Pankaj Chaudhary meet President Droupadi Murmu at the Rashtrapati Bhavan

Union Finance Minister Nirmala Sitharaman will present , today in Lok Sabha pic.twitter.com/ZSbZQyd2GE

— ANI (@ANI)

9:14 AM

ധനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് തിരിച്ചു

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാന്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. 11 മണിക്കാണ് ബജറ്റ് അവതരണം.

9:04 AM

നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി

ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. 

| Delhi: Union Finance Minister Nirmala Sitharaman arrives at the Ministry of Finance. She will present at the Parliament today. pic.twitter.com/T59lxfo5YT

— ANI (@ANI)

6:20 AM

പെട്രോളിന് വില കുറയുമോ? ഉറ്റുനോക്കി സാധാരണക്കാര്‍

അടിക്കടി ഉയരുന്ന ഇന്ധന വില സാധാരണക്കാരുടെ കുടുംബ ബജറ്റിനെയാണ് താളംതെറ്റിക്കുന്നത്. ജീവിക്കാനുള്ള നെട്ടോട്ടത്തിൽ പെട്രോളും ഡീസലും തീരുന്ന വേഗത്തിലാണ് പോക്കറ്റും കാലിയാകുന്നതെന്ന് ജനങ്ങൾ പറയുന്നു. ഇന്ധന വില കുറയ്ക്കുന്ന പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബജറ്റ് വിവരങ്ങൾ ഇംഗീഷിൽ വായിക്കാം

6:18 AM

പുതിയ റെക്കോർഡിടാൻ നിർമല സീതാരാമൻ

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. വീണ്ടും ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നീടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്.

6:13 AM

ആദായ നികുതി സ്ലാബില്‍ മാറ്റമുണ്ടാകുമോ?

നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.

6:10 AM

മധ്യവര്‍ഗത്തിന് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്‍റെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം പിടിച്ച് നിർത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. സാമ്പത്തിക വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വെ വ്യക്തമാക്കുമ്പോൾ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമോ എന്നതും പ്രധാനമാണ്.

6:07 AM

പെട്ടിയിൽ എന്തൊക്കെ? കേന്ദ്ര ബജറ്റ് ഇന്ന്

കേന്ദ്ര ബജറ്റ് ഇന്ന്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് അവതരിപ്പിക്കും. മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. രാഷ്ട്രപതിയുടെ അഭിസംബോധനയിലും, പ്രധാനമന്ത്രിയുടെ പ്രതികരണത്തിലും ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.

Read more

12:23 PM IST:

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് പാർലമെന്‍റിൽ സമർപ്പിച്ചു

12:24 PM IST:

ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി.

  • 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം.
  • 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം.
  • 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക.
  • മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തും. 

12:12 PM IST:

ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപിനം.

12:13 PM IST:

പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികൾ ലഘൂകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയർത്തി. പരിധി ഒരു ലക്ഷമാക്കി.

12:02 PM IST:

ബജറ്റിൻ്റെ പകുതി ഘട്ടം പിന്നിടുമ്പോൾ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 371ഉം നിഫ്റ്റി 99ഉം പോയിൻ്റ് താഴ്ന്ന് വ്യാപാരം നടക്കുന്നു.

12:01 PM IST:

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.∙ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.∙ എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും.

11:59 AM IST:

മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ ലിഥിയം അയൺ ബാറ്ററികളുടെയും വില കുറയും.

11:55 AM IST:

36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു.

11:53 AM IST:

2024-25 ലെ ധനക്കമ്മി ജിഡിപി യുടെ 4.8%

11:51 AM IST:

ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി.

11:49 AM IST:

സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്. ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് നല്‍കും.

11:50 AM IST:

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

11:53 AM IST:

പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി.

11:43 AM IST:

എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

11:42 AM IST:

സഭ വിട്ടിറങ്ങിയ പ്രതിപക്ഷം പിന്നീട് തിരിച്ചെത്തി. ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമെന്ന്  പ്രതിപക്ഷം.

11:41 AM IST:

ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും. ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയർത്തും. 

11:40 AM IST:

കേന്ദ്ര ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങള്‍. ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ കൊണ്ടുവരും.

11:36 AM IST:

ബജറ്റ് പ്രഖ്യാപനങ്ങൾ തുടരവേ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 300 ഉം നിഫ്റ്റി 95 പോയിൻ്റും ഉയർന്നു.

11:59 AM IST:

വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ. പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടും.

11:33 AM IST:

ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം. ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും. ബിഹാറിനുള്ള തുടർ പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്ത് പ്രതിപക്ഷം.

11:31 AM IST:

മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂടി. 

11:30 AM IST:

പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും.

11:26 AM IST:

ഐഐടി പറ്റ്ന വികസിപ്പിക്കുമെന്ന് പ്രഖ്യാപനം.

11:24 AM IST:

കേന്ദ്ര ബജറ്റില്‍ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പദ്ധതി.

11:23 AM IST:

കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തദ്ദേശീയ കളിപ്പാട്ട നിർമ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. മെയ്ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം നല്‍കും.

11:18 AM IST:

കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന് പ്രഖ്യാപനം. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നല്‍കുമെന്നും ധാനമന്ത്രി. 5.7 കോടി രൂപ നീക്കി വയ്ക്കും.

11:22 AM IST:

ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്ന് പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്.

11:21 AM IST:

ബജറ്റ് അവതരണത്തിനിടെ സഭയിൽനിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങി പോയത്.

11:08 AM IST:

10 മേഖലകളായി തിരിച്ച് ബജറ്റാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി.

11:06 AM IST:

മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കം. 

11:04 AM IST:

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി.

11:03 AM IST:

ബജറ്റ് അവതരണം ആരംഭിക്കുന്നതിന് മുമ്പേ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചു. 

11:02 AM IST:

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. ബജറ്റ് പ്രസംഗത്തിന് മുമ്പ് സെൻസെക്‌സ് 200 പോയിൻ്റ് ഉയർന്നു.

ബജറ്റ് വാർത്തകൾ ഇംഗീഷിൽ വായിക്കാം

10:46 AM IST:

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.

10:31 AM IST:

ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാര്‍ലമെന്‍റിലെത്തി. രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിർമല സീതാരാമൻ പാര്‍ലമെന്‍റിലെത്തിയത്. ബജറ്റ് അവതരണം ഉടന്‍ ആരംഭിക്കും.

Finance Minister Nirmala Sitharaman arrives in Parliament; to present Union Budget 2025 shortly

Read Story |https://t.co/6OtNPkE4BN pic.twitter.com/nxSdhky7BH

— ANI Digital (@ani_digital)

9:53 AM IST:
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച. 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക.

| Delhi | Union Finance Minister Nirmala Sitharaman and MoS Finance Pankaj Chaudhary meet President Droupadi Murmu at the Rashtrapati Bhavan

Union Finance Minister Nirmala Sitharaman will present , today in Lok Sabha pic.twitter.com/ZSbZQyd2GE

— ANI (@ANI)

9:33 AM IST:

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാന്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. 11 മണിക്കാണ് ബജറ്റ് അവതരണം.

9:04 AM IST:

ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. 

| Delhi: Union Finance Minister Nirmala Sitharaman arrives at the Ministry of Finance. She will present at the Parliament today. pic.twitter.com/T59lxfo5YT

— ANI (@ANI)

10:28 AM IST:

അടിക്കടി ഉയരുന്ന ഇന്ധന വില സാധാരണക്കാരുടെ കുടുംബ ബജറ്റിനെയാണ് താളംതെറ്റിക്കുന്നത്. ജീവിക്കാനുള്ള നെട്ടോട്ടത്തിൽ പെട്രോളും ഡീസലും തീരുന്ന വേഗത്തിലാണ് പോക്കറ്റും കാലിയാകുന്നതെന്ന് ജനങ്ങൾ പറയുന്നു. ഇന്ധന വില കുറയ്ക്കുന്ന പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബജറ്റ് വിവരങ്ങൾ ഇംഗീഷിൽ വായിക്കാം

6:18 AM IST:

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. വീണ്ടും ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നീടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്.

6:13 AM IST:

നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.

7:33 AM IST:

ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്‍റെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം പിടിച്ച് നിർത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. സാമ്പത്തിക വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വെ വ്യക്തമാക്കുമ്പോൾ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമോ എന്നതും പ്രധാനമാണ്.

10:27 AM IST: