നഴ്‌സുമാരുടെ ശാരീരിക പ്രശ്‌നം; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി യുഎന്‍എ

By Web Team  |  First Published Jun 28, 2020, 2:27 PM IST

ദില്ലിയില്‍ ഇതുവരെ സാമൂഹ്യവാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. 


ദില്ലി: ദില്ലിയില്‍ പിപിഇ കിറ്റ് ധരിച്ച്  തുടര്‍ച്ചയായി പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശാരീരിക പ്രശ്‌നങ്ങള്‍ ആശുപത്രി അധികൃതര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് നഴ്‌സുമാരുടെ സംഘടന ദില്ലി മുഖ്യമന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. കൊവിഡ് വാര്‍ഡുകളില്‍ ഡ്യൂട്ടിക്ക് മതിയായ നഴ്‌സുമാരെ നിയമിക്കുന്നില്ലെന്നും പകരം ഗര്‍ഭിണികളോടും പ്രസവാവധിയില്‍ പ്രവേശിച്ചവരോടും ഡ്യൂട്ടിക്ക് വരാന്‍ ആവശ്യപ്പെടുകയാണെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഎന്‍എ ആവശ്യപ്പെട്ടു.

ദില്ലിയില്‍ പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുമ്പോഴാണ് നഴ്‌സുമാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പല ആശുപത്രികളിലും മതിയായ നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരുമില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. മഹാരാഷ്ട്രക്കും തമിഴ്‌നാടിനും പിന്നിലായാണ് കൊവിഡ് രോഗികളില്‍ ദില്ലിയുടെ സ്ഥാനം. ദില്ലിയില്‍ ഇതുവരെ സാമൂഹ്യവാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
 

Latest Videos

click me!