ഇനി ഒരു ചായയ്ക്ക് 250 രൂപ നൽകേണ്ട, വിമാനത്താവളത്തിൽ പോക്കറ്റ് കാലിയാകാതെ ആഹാരം കഴിക്കാം; ആദ്യ ഉഡാൻ കഫെ തുറന്നു

By Web Team  |  First Published Dec 23, 2024, 10:41 AM IST

വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡുവാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റനാഷണൽ വിമാനത്താവളത്തിൽ കഫെ ഉദ്ഘാടനം ചെയ്തത്.


കൊൽക്കത്ത: വിമാനത്താവളത്തിൽ കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാൻ ഉ‍ഡാൻ യാത്രി കഫേ. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റനാഷണൽ വിമാനത്താവളത്തിൽ ആദ്യ  കഫേ ഉദ്ഘാടനം ചെയ്തു. വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡുവാണ് കഫെ ഉദ്ഘാടനം ചെയ്തത്. ഈ കഫെ വിജയിച്ചാൽ കൂടുതൽ വിമാനത്താവളങ്ങളിൽ തുറക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. 

പൊള്ളുന്ന വില കാരണം വിമാനത്താവളങ്ങളിൽ നിന്ന് ഒരു ചായ പോലും കുടിക്കാൻ മിക്ക യാത്രക്കാർക്കും കഴിയാറില്ല. എന്നാൽ പുതിയ ഉ‍ഡാൻ യാത്രി കഫേയിൽ മിതമായ നിരക്കിൽ ചായയും ലഘുഭക്ഷണവും കുടിവെള്ളവുമൊക്കെ ലഭിക്കുമെന്നാണ് അറിയിപ്പ്. കൊൽക്കത്ത വിമാനത്താവളത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ആദ്യ കഫെ പ്രവർത്തനം തുടങ്ങിയത്. നേരത്തെ ചെലവു കുറഞ്ഞ വിമാന യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഉ‍ഡാൻ പദ്ധതി കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് വിമാനത്താവളങ്ങളിൽ ചെലവ് കുറഞ്ഞ ഭക്ഷണം നൽകാൻ ഉ‍ഡാൻ യാത്രി കഫേ തുറന്നത്.

Latest Videos

undefined

എഎപി എംപി രാഘവ് ഛദ്ദയാണ് വിമാനത്താവളങ്ങളിൽ ഭക്ഷണങ്ങളുടെ അമിത നിരക്ക് പാർലമെന്‍റിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അവസാനം സർക്കാർ സാധാരണക്കാരുടെ ശബ്ദം കേട്ടെന്ന് രാഘവ് ഛദ്ദ പ്രതികരിച്ചു. മറ്റ് വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ വിമാന യാത്രക്കാർക്ക് ചായ കുടിക്കാൻ 250 രൂപയോ കുടിവെള്ളത്തിന് 100 രൂപയോ ചെലവാക്കേണ്ടി വരില്ലെന്നും എംപി പറഞ്ഞു. 

സ്ത്രീകൾക്ക് മാസം 2100 രൂപ, വയോധികർക്ക് സൗജന്യചികിത്സ; രജിസ്ട്രേഷൻ നാളെ, പദ്ധതികൾക്ക് തുടർച്ചയുമായി കെജ്‍രിവാൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!