അതേസമയം, ശിവഗംഗയില്‍ മദ്യവില്‍പ്പന ശാല കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയുടെ മദ്യകുപ്പികള്‍ മോഷ്ടിച്ചു. മോഷ്‌ടിച്ചത് 400 മദ്യകുപ്പികള്‍.
ചെന്നൈ: മദ്യം കിട്ടാതായതോടെ പെയിന്‍റില്‍ ഉപയോഗിക്കുന്ന രാസവസ്തു കുടിച്ച് തമിഴ്നാട്ടില്‍ രണ്ട് പേര്‍ മരിച്ചു. കാര്‍ സ്‌പെയര്‍ പാര്‍ട്ട്സ് കമ്പനിയിലെ ജീവനക്കാരായ കോയമ്പത്തൂര്‍ സ്വദേശികള്‍ സുരേഷ്, ഭൂപതി എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്പെയര്‍ പാര്‍ട്സ് കമ്പനിയിലെ ജീവനക്കാരാണ്.
സ്ഥിരം മദ്യപാനികളായ ഇരുവരും ദിവസങ്ങളായി അസ്വസ്ഥരായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കമ്പനിയില്‍ സൂക്ഷിച്ചിരുന്ന സോള്‍വന്‍റ് ഓയില്‍ എടുത്ത് കുടിക്കുകയായിരുന്നു. പെയിന്‍റില്‍ ഉപയോഗിക്കുന്ന സോള്‍വന്‍റ് ഓയില്‍ ലഹരി നല്‍കുമെന്ന് കരുതിയാണ് കുടിച്ചത്. എന്നാല്‍ പിന്നാലെ ഛര്‍ദി തുടങ്ങി. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രണ്ട് പേരും മരിച്ചു.
ചെങ്കല്‍പ്പേട്ടില്‍ വാര്‍നിഷ് കുടിച്ച രണ്ട് പെയിന്‍റിങ്ങ് തൊഴിലാളികളും പുതുക്കോട്ടയില്‍ ഷേവിങ് ലോഷന്‍ കുടിച്ച മൂന്ന് പേരും മരിച്ചത് ആഴ്ചകള്‍ക്ക് മാത്രം മുമ്പാണ് .
അതേസമയം, ശിവഗംഗയില്‍ മദ്യവില്‍പ്പന ശാല കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയുടെ മദ്യം കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്തായിരുന്നു മദ്യവില്‍പ്പനശാലയിലെ കവര്‍ച്ച. 400 മദ്യകുപ്പികള്‍ മോഷ്ടിച്ചു. പ്രദേശവാസികളാണ് കവര്‍ച്ചയ്‌ക്ക് പിന്നില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ജീവനക്കാരന് കൊവിഡ് സ്ഥിരീകിച്ചു; ചെന്നൈ ആർബിഐ മേഖലാ ഓഫീസ് അടച്ചു
തമിഴ്നാട്ടിൽ നിന്ന് ഊടുവഴിയിലൂടെ കേരളത്തിലെത്തിയ രണ്ട് പേർ ആശുപത്രിയിൽ