ത്രിപുരയില്‍ കൊവിഡ് ബാധിച്ച് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

By Web Team  |  First Published Aug 2, 2020, 5:22 PM IST

വ്യാഴാഴ്ച അഗര്‍ത്തല ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ അമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 


അഗര്‍ത്തല: ത്രിപുരയില്‍ കോവിഡ് ബാധിച്ചു രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചത്. ത്രിപുരയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുട്ടി. വ്യാഴാഴ്ച അഗര്‍ത്തല ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ അമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ സ്രവ പരിശോധനയില്‍ കുട്ടിക്ക് കൊവിഡ് ബാധിച്ചെന്ന് കണ്ടെത്തി. രോഗം മൂര്‍ച്ഛിച്ച് ശനിയാഴ്ച കുട്ടി മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 253 പേര്‍ക്കൊണ് ത്രിപുരയില്‍ കൊവിഡ് ബാധിച്ചത്. ഇതുവരെ കൊവിഡ് ബാധിച്ച് 23 പേരാണ് മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 5223 ആയി. 

Latest Videos

അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

click me!