സർക്കാർ ആശുപത്രിയിലെ ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ചു; തമിഴ്നാട്ടില്‍ രണ്ട് രോഗികൾ മരിച്ചു

By Web Team  |  First Published Sep 23, 2020, 5:27 PM IST

ആശുപത്രിയിൽ രോഗികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. വൈദ്യുതി നിലച്ചതോടെ ഓക്സിജൻ പമ്പുകൾ മൂന്ന് മണിക്കൂർ പ്രവർത്തിച്ചില്ലെന്ന് രോഗികളുടെ ബന്ധുക്കൾ.


ചെന്നൈ: തമിഴ്നാട്ടില്‍ സർക്കാർ ആശുപത്രിയിലെ ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ച് രണ്ട് രോഗികൾ മരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. തിരുപ്പൂർ സർക്കാർ ജനറൽ ആശുപത്രിയിലാണ് സംഭവം. 

ആശുപത്രിയിൽ രോഗികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. വൈദ്യുതി നിലച്ചതോടെ ഓക്സിജൻ പമ്പുകൾ മൂന്ന് മണിക്കൂർ പ്രവർത്തിച്ചില്ലെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു. അറ്റകുറ്റപണിക്കിടെ അബദ്ധത്തിൽ വൈദ്യുതി വിച്ഛേദിച്ചതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
 

Latest Videos

click me!