രണ്ടിടത്തും ആളപായമില്ല. തീവണ്ടികൾ തിരിച്ച് പാളത്തിൽ കയറ്റാനുള്ള നടപടികൾ തുടങ്ങിയെന്ന് റെയിൽവെ അറിയിച്ചു.
ദില്ലി: മധ്യപ്രദേശിലും ഉത്തർപ്രദേശിലും ചരക്ക് തീവണ്ടികൾ പാളം തെറ്റി. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് ഇറ്റാർസിക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയുടെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. മിസറോഡ് സ്റ്റേഷനും മണ്ഡിദീപ് സ്റ്റേഷനും ഇടയിൽ വെച്ചായിരുന്നു അപകടം. ഉത്തർപ്രദേശിലെ സോൻഭദ്രയിലാണ് മറ്റൊരു അപകടം നടന്നത്. ചുർകിൽ നിന്നും ചോപാനിലേക്ക് പോകുകയായിരുന്ന തീവണ്ടിയുടെ എഞ്ചിനും ഒരു ബോഗിയുമാണ് അപകടത്തിൽ പെട്ടത്. പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് അപകടം. രണ്ടിടത്തും ആളപായമില്ല. തീവണ്ടികൾ തിരിച്ച് പാളത്തിൽ കയറ്റാനുള്ള നടപടികൾ തുടങ്ങിയെന്ന് റെയിൽവെ അറിയിച്ചു.