കൊവിഡ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചെന്നൈ: തമിഴ്‌നാട് കൃഷി മന്ത്രി ആര്‍ ദൊരൈകണ്ണ് (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 13 നാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2006 മുതല്‍ തുടര്‍ച്ചയായി പാപനാശം മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ദൊരൈകണ്ണു. കര്‍ഷക സംഘടനകള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. എടപ്പാടി പക്ഷത്തെ പ്രമുഖ നേതാവു കൂടിയാണ് ആര്‍ ദൊരൈകണ്ണ്.