റെംഡിസിവിർ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന; യുവ ഡോക്ടര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

By Web Team  |  First Published May 1, 2021, 10:38 AM IST

തിരുവണ്ണാമലൈ സ്വദേശിയായ വിഗ്നേഷാണ് 8000 രൂപ വീതം  ഓരോ വയലുകള്‍ക്കും ഈടാക്കിയാണ് ഡോക്ടര്‍ വിറ്റത്. ഈ മരുന്ന് 20000 രൂപയ്ക്ക് മറിച്ചുവില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ്


ചെന്നൈ: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ മരുന്നുകള്‍ കരിഞ്ചന്തയില്‍ വിറ്റ യുവ ഡോക്ടര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്നാട് പൊലീസാണ് യു ഡോക്ടര്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ ഹിന്ദു മിഷന്‍ ആശുപത്രിക്ക് സമീപം റെംഡിസിവിർ മരുന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് പരിശോധന നടത്തിയത്.

ഒഴിഞ്ഞ കുപ്പികളിൽ ഉപ്പുവെള്ളവും ആന്റിബയോട്ടിക്കുകളും; 'വ്യാജ റെംഡിസിവർ' വിറ്റ നഴ്സ് മൈസൂരുവില്‍ പിടിയിൽ

Latest Videos

undefined

17 റെംഡിസിവിർ വയലുകളാണ് മൊഹമ്മദ് ഇമ്രാന്‍ ഖാനെന്ന യുവ ഡോക്ടറില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. തിരുവണ്ണാമലൈ സ്വദേശിയായ വിഗ്നേഷാണ് 8000 രൂപ വീതം  ഓരോ വയലുകള്‍ക്കും ഈടാക്കിയാണ് ഡോക്ടര്‍ വിറ്റത്. ഈ മരുന്ന് 20000 രൂപയ്ക്ക് മറിച്ചുവില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ് നടക്കുന്നത്. ഈക്കാട്ടുതങ്ങള്‍ സ്വദേശി രാജ്കുമാറിന് വേണ്ടി അന്വേഷണം നടത്തുന്നതായി പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവില്‍ കരിഞ്ചന്തയില്‍ റെംഡിസിവിർ ഇഞ്ചക്ഷന്‍ വില്‍പ്പന സജീവം; 16 പേര്‍ അറസ്റ്റില്‍, ആറ് കേസുകള്‍

വിപണിയില്‍ 3400 രൂപ വിലമതിക്കുന്ന മരുന്നാണ് കരിഞ്ചന്തയില്‍ 20000 രൂപയ്ക്ക് വില്‍പ്പന നടത്തുന്നത്. സംഭവത്തിന് പിന്നാലെ പ്രത്യേക കൗണ്ടറുകള്‍ തുറന്ന് റെംഡിസിവിർ മരുന്ന് വിതരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. റെംഡിസിവിർ മരുന്നിനേപ്രതി അനാവശ്യമായി ആളുകള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്നാട് പൊതുആരോഗ്യ പ്രതിരോധ മരുന്ന് വിഭാഗം ഡയറക്ടര്‍ ടി എസ് സെല്‍വ വിനായകം വിശദമാക്കുന്നത്. 

കൊവിഡ് രോഗികള്‍ക്ക് മരുന്ന് കിട്ടാനില്ല; ഗുജറാത്തിലെ ബിജെപിയുടെ മരുന്ന് വിതരണം വിവാദത്തില്‍

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!