കുട്ടികൾക്കുള്ള വാക്സീൻ സെപ്റ്റംബറിൽ? മരുന്ന് പരീക്ഷണം ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്ന് എയിംസ് ഡയറക്ടർ

By Web Team  |  First Published Jul 24, 2021, 11:50 AM IST

മരുന്ന് പരീക്ഷണം ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. കൊവാക്സിനൊപ്പം  സൈഡസ്കാ ഡില വാക്സീനും  നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 


ദില്ലി: രാജ്യത്ത് 12 വയസ്സിൽ താഴെയുള്ളവർക്ക് സെപ്റ്റംബറോടെ കൊവിഡ് പ്രതിരോധ വാക്സീൻ നൽകാൻ സാധ്യത. മരുന്ന് പരീക്ഷണം ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. കൊവാക്സിനൊപ്പം  സൈഡസ്കാ ഡില വാക്സീനും  നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

24 മണിക്കൂറിനിടെ 39097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം രാവിലെ പുറത്തുവിടച്ട കണക്ക്. 2.40 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 546 പേരാണ് കൊവിഡ് മൂലം 24 മണിക്കൂറിനുള്ളിൽ മരിച്ചത്.  35087 പേർ രോഗമുക്തി നേടിയെന്നും ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ കൊവിഡ് മരണം  4,20,016  ആയി.  4,08,977 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 42,78,82,261 പേർ ഇതുവരെ കൊവിഡ് വാക്സീൻ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. 

Latest Videos

undefined

അതേസമയം, ബ്രസീൽ സർക്കാരിനെതിരായ അഴിമതി ആരോപണത്തെത്തുടർന്ന് ബ്രസീലിയൻ മരുന്നു കമ്പനികളുമായുള്ള കരാറുകൾ ഭാരത് ബയോടെക്ക് റദ്ദാക്കി. ബ്രസീലിന് കൊവാക്സിൻ നൽകാൻ രണ്ട് കമ്പനികളുമായി ഉണ്ടാക്കിയ ധാരണപത്രം ആണ് റദ്ദാക്കിയത്. കൊവാക്സിൻ വാങ്ങാൻ ആയി ഉണ്ടാക്കിയ കരാറിൽ ബ്രസീലിയൻ സർക്കാരിനെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. ബ്രസീലിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ ആൻവിസയുമായി ചേർന്ന് പ്രവർത്തിക്കും  എന്നും ഭാരത്ബയോടെക്ക് വ്യക്തമാക്കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!